പാഴൂർ അരീക്കര വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിലെ തിറ താലപ്പൊലി മഹോത്സവം ഇന്ന്
കൂളിമാട് : പാഴൂർ അരീക്കര വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിലെ തിറ താലപ്പൊലി മഹോത്സവം മാർച്ച് 28 വ്യാഴാഴ്ച നടക്കുമെന്ന് ക്ഷേത്രകമ്മറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ എട്ടുമണിക്ക് നടക്കുന്ന പരദേവതാ പൂജയോടെയാണ് ഉത്സവ ചടങ്ങുകൾക്ക് തുടക്കം കുറിക്കുക.
തുടർന്ന് 12മണിക്ക് പാഴൂർ ദണ്ഡൻ കാവിൽ നിന്നും
കുളിച്ചു പുറപ്പാട് ആരംഭിക്കും വൈകുന്നേരം വിവിധ വെള്ളാട്ടുകൾ,
ചാത്തമംഗലം തിറയാട്ട കലാസമിതി അവതരിപ്പിക്കുന്ന മൂർത്തിതിറ, ഗുളികൻ, കരുമകൻ, കരിയാത്തൻ തിറ, ചാന്ത് തിറ തായമ്പക എന്നിവ അരങ്ങേറും.
കൂടാതെ രാത്രി 11 മണിക്ക് ദാരികവധം ആട്ടക്കഥയും നടക്കും.
തിറയിലും വെള്ളാട്ടിലും മല ദൈവത്തിൻ്റെ ഊരായ്മക്കാരായ മലമുത്തൻമാരും പങ്കെടുക്കുമെന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വാർത്ത സമ്മേളനത്തിൽ ക്ഷേത്രം ഭാരവാഹികളായ
എ രാധാകൃഷ്ണൻ,
എ.കെ. രാംമോഹൻ,
എ പുഷ്പരാജൻ,
എ.രാമദാസൻ,
എം. ബിജു,
എ. ലക്ഷ്മികുട്ടി അമ്മ,
എന്നിവർ സംബന്ധിച്ചു.
© Copyright - MTV News Kerala 2021
View Comments (0)