കർണാടകയിലെ കോണ്‍ഗ്രസ് സ്ഥാനാർഥികള്‍ക്ക് സമസ്തയുടെ പിന്തുണ തേടി ഡി.കെ ശിവകുമാർ ജിഫ്രി തങ്ങളുമായി ചർച്ച നടത്തി

MTV News 0
Share:

എറണാകുളം
യു.ഡി.എഫ് പ്രചാരണത്തിനായി എറണാകുളത്ത് എത്തിയ ഡി.കെ ശിവകുമാർ ജിഫ്രി തങ്ങളെ ഫോണില്‍ വിളിച്ച്‌ 10 മിനിറ്റോളം സംസാരിച്ചു.

കർണാടകയിലെ കോണ്‍ഗ്രസ് സ്ഥാനാർഥികളെ പിന്തുണക്കണമെന്ന് ഡി.കെ ശിവകുമാർ ജിഫ്രി തങ്ങളോട് അഭ്യർഥിച്ചു. മതനിരപേക്ഷ കക്ഷികളെ പിന്തുണക്കുമെന്ന് ജിഫ്രി തങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. ദക്ഷിണ കർണാടകയില്‍ നിരവധി മദ്രസകളും മസ്ജിദുകളും സമസ്തയുടെ നിയന്ത്രണത്തിലുണ്ട്. സമസ്തയുടെ അനുഭാവികളായ നിരവധി മലയാളികളും അവിടെ താമസിക്കുന്നുണ്ട്. മംഗളൂരുവിലെ നിരവധി പള്ളികളുടെ ഖാദി കൂടിയായ ജിഫ്രി തങ്ങള്‍ക്ക് ഈ മേഖലയില്‍ വലിയ സ്വാധീനമാണുള്ളത്. നേരത്തേ ബംഗളൂരുവില്‍ നടന്ന സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും പങ്കെടുത്തിരുന്നു.

Share:
Tags:
എറണാകുളംയു.ഡി.എഫ് പ്രചാരണത്തിനായി എറണാകുളത്ത് എത്തിയ ഡി.കെ ശിവകുമാർ ജിഫ്രി തങ്ങളെ ഫോണില്‍ വിളിച്ച്‌ 10 മിനിറ്റോളം സംസാരിച്ചു. കർണാടകയിലെ കോണ്‍ഗ്രസ് സ്ഥാനാർഥികളെ പിന്തുണക്കണമെന്ന് ഡി.കെ ശിവകുമാർ ജിഫ്രി തങ്ങളോട് അഭ്യർഥിച്ചു. മതനിരപേക്ഷ കക്ഷികളെ പിന്തുണക്കുമെന്ന് ജിഫ്രി തങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. ദക്ഷിണ കർണാടകയില്‍ നിരവധി മദ്രസകളും മസ്ജിദുകളും സമസ്തയുടെ നിയന്ത്രണത്തിലുണ്ട്. സമസ്തയുടെ അനുഭാവികളായ നിരവധി മലയാളികളും അവിടെ താമസിക്കുന്നുണ്ട്. മംഗളൂരുവിലെ നിരവധി പള്ളികളുടെ ഖാദി കൂടിയായ ജിഫ്രി തങ്ങള്‍ക്ക് ഈ മേഖലയില്‍ വലിയ സ്വാധീനമാണുള്ളത്. നേരത്തേ ബംഗളൂരുവില്‍...കർണാടകയിലെ കോണ്‍ഗ്രസ് സ്ഥാനാർഥികള്‍ക്ക് സമസ്തയുടെ പിന്തുണ തേടി ഡി.കെ ശിവകുമാർ ജിഫ്രി തങ്ങളുമായി ചർച്ച നടത്തി