സുല്‍ത്താന്‍ബത്തേരി ‘ഗണപതിവട്ടം’; പേരുമാറ്റം അനിവാര്യമെന്ന് കെ. സുരേന്ദ്രന്‍

MTV News 0
Share:
MTV News Kerala

കോഴിക്കോട് : സുല്‍ത്താന്‍ ബത്തേരിയുടെ പേരുമാറ്റം അനിവാര്യമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരി എന്ന പേര്. സുല്‍ത്താന്‍ ബത്തേരിയല്ല, അത് ഗണപതിവട്ടമാണ്. വിഷയം 1984-ല്‍ പ്രമോദ് മഹാജന്‍ ഉണയിച്ചതാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാനൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് ഗൗരവമേറിയതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പി – ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ ലക്ഷ്യമിട്ടാണ് ബോംബ് നിര്‍മാണം നടന്നത്. സി.പി.എം. ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണിത്. പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടല്‍ വേണം. മുഖ്യമന്ത്രി മൗനം വെടിയണം. ബോംബ് സംസ്ഥാന വ്യാപകമായി ഉപയോഗിക്കാനാണോ എന്ന് സംശയമുണ്ട്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. ആറ്റിങ്ങലിലെ സ്ഥാനാര്‍ഥി വി. മുരളീധരന്റെ വാഹനം തടഞ്ഞു. ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരാണ് പ്രതികളെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.