
പെരുവയലിലെ ആളുമാറി വോട്ട് ചെയ്യിച്ച സംഭവം : നാല് പേര്‍ക്കെതിരെ പൊലീസ് കേസ്.
പെരുവയലില്‍ വീട്ടിലെ വോട്ടിന്‍റെ ഭാഗമായി ആളുമാറി വോട്ട് ചെയ്യിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസ്. മാവൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍, മൈക്രോ ഒബ്സർവർ , ബിഎല്‍ഒ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ വരണാധികാരിയായ ജില്ലാ കളക്ടർ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് കളക്ടർ നൽകിയ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതോടെയാണ് നാല് പേരെയും സസ്പെൻഡ് ചെയ്തത്. പെരുവയല്‍ 84 നമ്പര്‍ ബൂത്തില്‍ 91കാരി പായംപുറത്ത് ജാനകിയമ്മയുടെ വോട്ട് 80കാരിയായ കോടശ്ശേരി ജാനകിയമ്മ എന്നയാളുടെ പേരില്‍ വീട്ടിലെത്തി മാറ്റി ചെയ്യിക്കുകയായിരുന്നു. എല്‍ഡിഎഫ് ഏജന്‍റ് എതിര്‍ത്തിട്ടും വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥര്‍ അനുവദിച്ചു എന്നാണ്പരാതി ഉയര്‍ന്നിരുന്നത്. ഇതനുസരിച്ച് കള്ളവോട്ടാണ് നടന്നതെന്നും ബിഎല്‍ഒക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫാണ് കളക്ടര്‍ക്ക് പരാതി നല്‍കിയത്.
© Copyright - MTV News Kerala 2021
View Comments (0)