
ഡോൺ ബോസ്കോ കോളേജ് മാമ്പറ്റയിൽ കഴിഞ്ഞ എട്ടുവർഷത്തെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പൂർവ്വ വിദ്യാർത്ഥി സംഗമം “വർഷങ്ങൾക്ക് ശേഷം” എന്ന പേരിൽ നടത്തി. പൂർവ്വ വിദ്യാർത്ഥി സംഗമം കോളേജിന്റെ പ്രിൻസിപ്പൽ ഫാ. ഡോ. ജോബി എം അബ്രഹാം ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിൻസിപ്പൽ ജിജി ജോർജ്, IQAC കോഡിനേറ്റർ ഷൈമ ചന്ദ്രശേഖരൻ, അധ്യാപകരായ പ്രബിത എ സി, അമ്പിളി വി, ജീന വർഗീസ് എന്നിവർ പ്രസംഗിച്ചു. പൂർവ്വ വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ഭാരവാഹികളായി ആദർശ് പി (ചെയർമാൻ), അലീന ബെന്നി (ജനറൽ സെക്രട്ടറി), അമൽ ജോസഫ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)