ഡ്യൂട്ടിക്കിടെ അപകടത്തിൽപ്പെട്ടസൈനികന് വീരമൃത്യു.

MTV News 0
Share:

മാവൂർ :ഹിമാചൽ പ്രദേശിൽ ഡ്യൂട്ടിക്കിടെ അപകടത്തിൽപ്പെട്ടസൈനികന് വീരമൃത്യു. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ആർമി 426 ഇൻഡിപെൻഡന്റ് എൻജിനീയറിങ് കമ്പനിയിലെ സൈനികൻ ആദർശ്( 26 )ആണ് വീര മൃത്യു വരിച്ചത്. ഡ്യൂട്ടിക്കിടെ സൈനികൻ ഓടിച്ചു കൊണ്ടിരുന്ന വാഹനത്തിലേക്ക് റോഡരികിലെ മലമുകളിൽ നിന്നുംവലിയ  പാറക്കല്ല് ഉരുണ്ട് വീഴുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു അപകടം സംഭവിച്ചത്.ഉടൻ തന്നെ പരിക്കേറ്റ ആദർശിനെ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സൈനിക നടപടികൾക്ക് ശേഷം ഭൗതികശരീരം ഇന്ന് വൈകിട്ട് കണ്ണൂർ എയർപോർട്ട് വഴി ഫറോക്കിലെ വീട്ടിലെത്തിക്കും.

Share:
മാവൂർ :ഹിമാചൽ പ്രദേശിൽ ഡ്യൂട്ടിക്കിടെ അപകടത്തിൽപ്പെട്ടസൈനികന് വീരമൃത്യു. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ആർമി 426 ഇൻഡിപെൻഡന്റ് എൻജിനീയറിങ് കമ്പനിയിലെ സൈനികൻ ആദർശ്( 26 )ആണ് വീര മൃത്യു വരിച്ചത്. ഡ്യൂട്ടിക്കിടെ സൈനികൻ ഓടിച്ചു കൊണ്ടിരുന്ന വാഹനത്തിലേക്ക് റോഡരികിലെ മലമുകളിൽ നിന്നുംവലിയ  പാറക്കല്ല് ഉരുണ്ട് വീഴുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു അപകടം സംഭവിച്ചത്.ഉടൻ തന്നെ പരിക്കേറ്റ ആദർശിനെ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സൈനിക നടപടികൾക്ക് ശേഷം ഭൗതികശരീരം ഇന്ന് വൈകിട്ട് കണ്ണൂർ എയർപോർട്ട് വഴി ഫറോക്കിലെ വീട്ടിലെത്തിക്കും.ഡ്യൂട്ടിക്കിടെ അപകടത്തിൽപ്പെട്ടസൈനികന് വീരമൃത്യു.