മൃഗബലി ആരോപണം ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാര്‍. കേരളത്തില്‍ കര്‍ണാടകാ സര്‍ക്കാരിനെതിരേ മൃഗബലിയും യാഗവും നടന്നു എന്നതില്‍ ഉറച്ച് നില്ക്കുന്നു എന്നും എന്നാല്‍ ഏത് സ്ഥലത്താണ് മൃഗബലി നടന്നതെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാജരാജേശ്വര ക്ഷേത്രം എന്നല്ല രാജരാജേശ്വരി ക്ഷേത്രം എന്നാണെന്നും പറഞ്ഞു.
മാടായിക്കാവും രാജരാജേശ്വര ക്ഷേത്രവും തനിക്കറിയാം അവിടെയല്ല ഇത് നടന്നത് ഒരു രാജരാജേശ്വരി ക്ഷേത്രത്തിന് സമീപമാണെന്നും അത് ഇപ്പോള്‍ പറയാനാകില്ലെന്നും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അറിയാം. ഇപ്പോള്‍ ഒന്നും പറയില്ല. ബാക്കി ഒന്നും ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും ഡികെ കൂട്ടിച്ചേര്‍ത്തു. ഒരു ക്ഷേത്രവിശ്വാസിയുടെയും വികാരം വ്രണപ്പെടുത്താന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ല. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. അവിടത്തെ വിശ്വാസികള്‍ക്ക് എതിരെ ഒന്നും താന്‍ പറഞ്ഞിട്ടില്ല.
അതേസമയം, മൃഗബലി നടന്നുവെന്ന ആരോപണത്തില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് പ്രതികരിച്ചിരുന്നു. രാജരാജേശ്വരി ക്ഷേത്രത്തിലെ മൃഗബലിയെ കുറിച്ച് ശിവകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷിച്ചു എന്നും തളിപ്പറമ്പില്‍ അങ്ങിനെ ഒരു കാര്യം നടന്നിട്ടില്ലെന്നും രാധാകൃഷ്ണന് വ്യക്തമാക്കി. വേറെ എവിടെലും നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
© Copyright - MTV News Kerala 2021
View Comments (0)