എൻ.ഐ.റ്റി യിലെക്ക് നടത്താൻ നിശ്ചയിച്ച സർവ്വകക്ഷി ബഹുജന മാർച്ച് മാറ്റിവെച്ചു
മാവൂർ:കുന്ദമംഗലം അഗസ്ത്യ മുഴി റോഡിൽഅവകാശവാദം ഉന്നയിച്ച് എൻ.ഐ.ടിമാനേജ്മെൻറ് സ്ഥാപിച്ച ബോർഡ് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ നീക്കം ചെയ്തതിനെ തുടർന്ന്
സർവ്വകക്ഷി ബഹുജന മാർച്ച് മാറ്റിവെച്ചു.
ഈ മാസം 15നായിരുന്നു ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ച്നടത്താൻ തീരുമാനിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രിയാണ് ഗ്രാമപഞ്ചായത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പിഡബ്ല്യുഡി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മാനേജ്മെൻറ് പന്ത്രണ്ടാം മൈലിലും കാട്ടാങ്ങൾ അങ്ങാടിയിലും സ്ഥാപിച്ച അവകാശവാദ ബോർഡ് നീക്കം ചെയ്തത്.
സർവ്വകക്ഷിയോഗം മാറ്റിയത് സംബന്ധിച്ചുംഎൻ ഐ ടി മാനേജ്മെന്റിന്റെ
ഇത്തരം വെല്ലുവിളികളെ കുറിച്ചും വിശദീകരിക്കുന്നതിന്ഈ മാസം 22ന് കെട്ടാങ്ങൽ അങ്ങാടിയിൽ സർവ്വകക്ഷി പൊതുയോഗം നടത്തുവാനും സർവ്വകക്ഷി യോഗം തീരുമാനിച്ചു.ചാത്തമംഗലം ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്നയോഗത്തിൽ
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ അധ്യക്ഷതവഹിച്ചു. ചെയർമാൻ പി.കെ ഹഖീം മാസ്റ്റർ, ബ്ലോക്ക് മെമ്പർ മുംതാസ് ഹമീദ്, സ്റ്റാന്റിംഗ് കമ്മറ്റിചെയർപേഴ്സൺ റീനമാണ്ടിക്കാവിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.ടി അബ്ദുറഹിമാൻ, മൊയ്തു പീടികക്കണ്ടി, ശിവദാസൻ ബംഗ്ലാവിൽ,
ഇ.പി വൽസല, ഷീസസുനിൽകുമാർ, വിദ്യുലത, സബിത, കമ്മറ്റി ഭാരവാഹികളായ
വി. സുന്ദരൽ, ചൂലൂർ നാരായണൻ,
എൻ.പി ഹമീദ് മാസ്റ്റർ, സിബി, നാരായണൻ നമ്പൂതിരി, പ്രസന്നകുമാർ, മുനീർ മാക്കിൽ, അബൂബക്കർ ഹാജി തുടങ്ങിയവർ സംസാരിച്ചു.
© Copyright - MTV News Kerala 2021
View Comments (0)