
പ്ലസ് വൺ സീറ്റ് മാർച്ചിൽ ലാത്തി ചാർജ്; കോഴിക്കോട് ഇന്ന് കെഎസ് യു വിദ്യാഭ്യാസ ബന്ദ്
കോഴിക്കോട് ജില്ലയിൽ കെഎസ് യു ഇന്ന് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടത്തിയ മാർച്ചിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് കെഎസ് യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്.
പ്ലസ് വൺ സീറ്റ് വിഷയത്തിൽ കെഎസ് യു നടത്തിയ മാർച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തി ചാർജിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെഎസ് യു ജില്ലാ കമ്മിറ്റിയാണ് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലയിൽ ബന്ദ് പ്രഖ്യാപിക്കുന്നതായി കെഎസ് യു ജില്ലാ പ്രസിഡന്റ് വിടി സൂരജ് അറിയിച്ചു.
- Advertisement -
© Copyright - MTV News Kerala 2021



View Comments (0)