പി എഫ് പി എ കോഴിക്കോട് ജില്ലാ സമ്മേളനം ജൂൺ 30ന് മാവൂരിൽ

MTV News 0
Share:
MTV News Kerala

മാവൂർ: പ്രോവിഡണ്ട് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ജൂൺ 30ന് ഞായറാഴ്ച മാവൂർ എസ് ടി യു ഹാളിൽ കെ. പവിത്രൻ നഗറിൽ  വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കേന്ദ്രസർക്കാറിൻ്റെ പെൻഷൻകാരോടുള്ള നിഷേധാത്മക നിലപാട് കാരണം പെൻഷൻ ആശ്രയിച്ചു കഴിയുന്നവർക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. ജീവിത പ്രയാസം മാറ്റാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്താൻ കേന്ദ്ര ട്രേഡ് യൂണിയനുകളും, രാഷ്ട്രീയ പാർട്ടികളും, ജനപ്രതിനിധികളും തയ്യാറാകണമെന്ന്  നേതാക്കൾ ആവശ്യപ്പെട്ടു.

പി. എഫ്.പി.എ  പതിനെട്ടാമത് സംസ്ഥാന സമ്മേളനം കണ്ണൂരിൽ വെച്ച് നടക്കുന്നതിൻ്റെ  മുന്നോടിയായാണ് ജില്ലാ സമ്മേളനം സംഘടിപ്പിക്കുന്നത്. മിനിമം പെൻഷൻ 9000 രൂപയാക്കുക, സി എ  അനുവദിക്കുക, പി എഫ് നിയമം സമഗ്രമായി പരിഷ്‌കരിക്കുക, സൗജന്യ ചികിത്സ അനുവദിക്കുക, മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ കൺസഷൻ പുനഃസ്ഥാപിക്കുക,
പി. എഫ് പെൻഷൻകാരോട് കേന്ദ്രസർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ  ആവശ്യങ്ങൾ മുൻനിർത്തി  പ്രക്ഷോഭങ്ങളും നിയമനടപടികൾ ഉൾപ്പെടെയുള്ള പോരാട്ടത്തിന് സമ്മേളനം രൂപം നൽകുമെന്നും നേതാക്കൾ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽഎം ധർമ്മജൻ, കാനങ്ങോട്ട് ഹരിദാസ്,  ടി.പി ഉണ്ണിക്കുട്ടി, പി.എം രാജൻ ബാബു, കെ.പി വിജയൻ, ഓനാക്കിൽ അലി, ഭാസ്ക്കരൻ നായർ, ചിറ്റടി അഹമ്മദ്കുട്ടി തുടങ്ങിയവർ പങ്കെടുത്തു