സിപിഎം പാർട്ടി ഗ്രാമങ്ങളില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ ബിജെപി

MTV News 0
Share:
MTV News Kerala

മലബാറില്‍ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കാനുള്ള കര്‍മ്മപദ്ധതിയുമായി ബിജെപി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മില്‍ നിന്ന് ബിജെപിക്ക് കിട്ടിയ വോട്ടുകള്‍ നിലനിര്‍ത്താനാണ് നീക്കം . ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉദുമ,തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, ധര്‍മ്മടം, തളിപ്പറമ്പ് അടക്കമുള്ള സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലെ പല ബൂത്തുകളിലും ബിജെപിക്ക് കൂടിയത് നാലിരട്ടിയിവോട്ടുകള്‍ ലഭിച്ചു. കാര്യമായ പ്രവര്‍ത്തനം ഇല്ലാതിരിന്നിട്ട് കൂടി സിപിഎം വോട്ടുകള്‍ താമരയിലേക്കൊഴുകിയത് വലിയ മാറ്റമായി ബിജെപി കാണുന്നു .
സിപിഎം നേതൃത്വത്തിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ അണികള്‍ക്ക് പാര്‍ട്ടിയോട് അതൃപ്തി ഇടയാക്കിയതാണ് ബിജെപിയ്ക്ക് വോട്ടുകള്‍ ലഭിക്കാന്‍ കാരണം. ഇത് മുതലെടുക്കാനാണ് ബിജെപി നേതൃയോഗത്തിന്റെ തീരുമാനം. പാര്‍ട്ടി ഗ്രാമങ്ങളിലേക്ക് മുതിര്‍ന്ന നേതാക്കളെ തന്നെ ഇറക്കി പ്രവര്‍ത്തനം ശക്തമാക്കും. ഏകോപനച്ചുമതല പികെ കൃഷ്ണദാസിനാണ്. സിപിഎമ്മില്‍ അതൃപ്തരായ പ്രാദേശിക നേതാക്കള്‍ക്ക് ബിജെപി സ്വാഗതമേകും. തോല്‍വിക്ക് പിന്നാലെ സിപിഎമ്മിലുണ്ടാകുന്ന പൊട്ടിത്തെറി കോണ്‍ഗ്രസ്സിന് ഗുണം ചെയ്യുന്നത് ഒഴിവാക്കാന്‍ ശ്രമിക്കാനാണ് ബിജെപി നീക്കം.

Share:
Tags:
MTV News Keralaമലബാറില്‍ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കാനുള്ള കര്‍മ്മപദ്ധതിയുമായി ബിജെപി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മില്‍ നിന്ന് ബിജെപിക്ക് കിട്ടിയ വോട്ടുകള്‍ നിലനിര്‍ത്താനാണ് നീക്കം . ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉദുമ,തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, ധര്‍മ്മടം, തളിപ്പറമ്പ് അടക്കമുള്ള സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലെ പല ബൂത്തുകളിലും ബിജെപിക്ക് കൂടിയത് നാലിരട്ടിയിവോട്ടുകള്‍ ലഭിച്ചു. കാര്യമായ പ്രവര്‍ത്തനം ഇല്ലാതിരിന്നിട്ട് കൂടി സിപിഎം വോട്ടുകള്‍ താമരയിലേക്കൊഴുകിയത് വലിയ മാറ്റമായി ബിജെപി കാണുന്നു .സിപിഎം നേതൃത്വത്തിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ അണികള്‍ക്ക് പാര്‍ട്ടിയോട് അതൃപ്തി ഇടയാക്കിയതാണ് ബിജെപിയ്ക്ക് വോട്ടുകള്‍...സിപിഎം പാർട്ടി ഗ്രാമങ്ങളില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ ബിജെപി