മോദി വാതുറക്കട്ടെ, ഞാന്‍ നിശബ്ദനാകാം’; പാർലമെന്റില്‍ കത്തികയറി മണിപ്പുർ എംപി
ഇംഫാല്‍: മണിപ്പുരിലെ പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുന്നതിൽ രൂക്ഷവിമര്‍ശനവുമായി കോൺഗ്രസ് എംപി അംഗോംച ബിമല്‍ അകോയ്ജാം. തിങ്കളാഴ്ച പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളില്‍ തരംഗമായി കൊണ്ടിരിക്കുന്നത്. മണിപ്പുരില്‍ അക്രമങ്ങളും ദുരിതങ്ങളും വര്‍ധിച്ചിട്ടും സ്ഥിതിഗതികള്‍ അന്വേഷിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം. കൊളോമണിപ്പൂരിൽ 60,000-ൽ അധികം ആളുകള്‍ ഭവനരഹിതരായെന്നും 200 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു വര്‍ഷമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ദുരന്തത്തിൽ ഇന്ത്യന്‍ ഭരണകൂടം ഇപ്പോഴും നിശബ്ദ കാഴ്ചക്കാരായി തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണിപ്പൂരിലെ ഓരോ തുണ്ട് ഭൂമിയും കേന്ദ്ര സായുധ സേനയുടെ കീഴിലായിരിക്കുമ്പോള്‍ സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയേയും അദ്ദേഹം ചോദ്യംചെയ്തു.’രാജ്യത്തെ ഏറ്റവും സൈനികവത്കരിക്കപ്പെട്ട പ്രദേശങ്ങളിലൊന്നാണ് മണിപ്പുര്‍. എന്നിട്ടും 60,000-ൽ അലധികം ആളുകള്‍ ഭവനരഹിതരാകുകയും ആയിരക്കണക്കിന് വീടുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. ഇതുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനെകുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും വിമർശനങ്ങൾ ഉയർന്നു.
© Copyright - MTV News Kerala 2021
View Comments (0)