എൽഡിഎഫ് പ്രവേശം: അനുകൂലമല്ലെങ്കിൽ വയനാട് ലോക്സഭ ജനതാദൾ എസ്  സ്ഥാനാർഥിയെ നിർത്തും

MTV News 0
Share:
MTV News Kerala

കൊച്ചി:മുന്നണി പ്രവേശന
ആവശ്യത്തോട് അനുകൂല നിലപാട് എൽഡിഎഫ് എടുക്കാത്ത പക്ഷം വരാനിരിക്കുന്ന വയനാട് ലോക്സഭയടക്കമുള്ള ഉപതിരഞ്ഞെടുപ്പുകളിൽ ജനതാദൾ (എസ്) സ്വന്തമായി സ്ഥാനാർഥികളെ നിർത്തുമെന്ന് കൊച്ചിയിൽ ചേർന്ന ജനതാദൾ എസ് സംസ്ഥാന നേതൃയോഗത്തിൽ ധാരണ.
എറണാകുളം ബി.ടി. എച്ചിൽ ചേർന്ന ജനതാദൾ എസ് സംസ്ഥാന കമ്മിറ്റി യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിലാണ് നേതാക്കൾ പാർട്ടി നിലപാട് വ്യക്തമാക്കിയത്.
ഇടതുമുന്നണിയിലേക്കുള്ള പ്രവേശനത്തിൽ അനുകൂല നിലപാടുണ്ടായില്ലെങ്കിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കണമെന്ന പ്രവർത്തകരുടെ ആഗ്രഹമാണ് ഇതെന്നും
തങ്ങളെ മുന്നണിയിലെ സ്വതന്ത്ര പാർട്ടിയായി അംഗീകരിക്കണമെന്ന ആവശ്യത്തോട് ഇടതുമുന്നണി മുഖംതിരിഞ്ഞ് നിൽക്കുകയാണെന്നും പാർട്ടിയുടെ നയങ്ങളും ആശയങ്ങളും പിന്തുടരുന്നതിനാൽ യഥാർഥ ജനതാദൾ-എസ് തങ്ങളാണെന്നും പത്രസമ്മേളനത്തിൽ ജനതാദൾ എസ് ദേശീയ പ്രസിഡന്റ്‌ സി.കെ നാണു പറഞ്ഞു. സംസ്ഥാന പ്രസിഡന്റ്‌ ഖാദർ മാലിപ്പുറവും, ജെ.ഡി.എസ് ദേശീയ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണിയും പങ്കെടുത്തു.

ഇന്ത്യയിലെ ഓരോ പൗരനും വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ, തൊഴിൽ എന്നിവയിൽ തുല്യ അവകാശങ്ങളും തുല്യ അവസരങ്ങളും ഉറപ്പാക്കുന്നതിനുള്ള നയങ്ങൾ രൂപീകരിക്കുന്നതിന് ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ സെൻസസ് അനിവാര്യമാണെന്നും
ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ സെൻസസിനൊപ്പം 2021 മുതൽ നടത്തേണ്ട സെൻസസ് ജോലികൾ ഉടൻ ആരംഭിക്കണമെന്ന്‌  കേന്ദ്ര സർക്കാരിനോട്  ജെ. ഡി. എസ് പ്രമേയത്തിലൂടെ അവശ്യപ്പെട്ടെന്നും നേതാക്കൾ പറഞ്ഞു.

Share:
Tags:
MTV News Keralaകൊച്ചി:മുന്നണി പ്രവേശനആവശ്യത്തോട് അനുകൂല നിലപാട് എൽഡിഎഫ് എടുക്കാത്ത പക്ഷം വരാനിരിക്കുന്ന വയനാട് ലോക്സഭയടക്കമുള്ള ഉപതിരഞ്ഞെടുപ്പുകളിൽ ജനതാദൾ (എസ്) സ്വന്തമായി സ്ഥാനാർഥികളെ നിർത്തുമെന്ന് കൊച്ചിയിൽ ചേർന്ന ജനതാദൾ എസ് സംസ്ഥാന നേതൃയോഗത്തിൽ ധാരണ.എറണാകുളം ബി.ടി. എച്ചിൽ ചേർന്ന ജനതാദൾ എസ് സംസ്ഥാന കമ്മിറ്റി യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിലാണ് നേതാക്കൾ പാർട്ടി നിലപാട് വ്യക്തമാക്കിയത്.ഇടതുമുന്നണിയിലേക്കുള്ള പ്രവേശനത്തിൽ അനുകൂല നിലപാടുണ്ടായില്ലെങ്കിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കണമെന്ന പ്രവർത്തകരുടെ ആഗ്രഹമാണ് ഇതെന്നുംതങ്ങളെ മുന്നണിയിലെ സ്വതന്ത്ര പാർട്ടിയായി...എൽഡിഎഫ് പ്രവേശം: അനുകൂലമല്ലെങ്കിൽ വയനാട് ലോക്സഭ ജനതാദൾ എസ്  സ്ഥാനാർഥിയെ നിർത്തും