ഡെങ്കിപ്പനി വിരുദ്ധ മാസാചരണം;കൊതുകുകൾ വളരുന്ന ഉറവിടങ്ങൾ നശിപ്പിച്ചു.
മാവൂർ:കാലവർഷം ശക്തമായതോടെ
കൊതുകുകൾ വഴി പടരുന്ന ഡെങ്കിപ്പനി വ്യാപകമാവുന്ന പശ്ചാത്തലത്തിൽ
കൊതുകുകൾ വളരുന്ന ഉറവിടങ്ങൾ നശിപ്പിച്ചു.
ചെറൂപ്പ ഹെൽത്ത് യൂണിറ്റിന്റെയും
മാവൂർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ്
ഡെങ്കിപ്പനി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി ചെറൂപ്പ ഹെൽത്ത് സെൻറർ പരിസരത്തെ
കൊതുകുകൾ വളരാൻ സാധ്യതയുള്ള
ഇടങ്ങൾ ശുചീകരിച്ചത്.
ശുചീകരണ പ്രവർത്തി മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെസി വാസന്തി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണിക്കൂർ,
മെഡിക്കൽ ഓഫീസർ ഡോ:മോഹൻ,
ഹെൽത്ത് ഇൻസ്പെക്ടർ
കെ സി പ്രജിത്ത്,
ജൂനിയർ
ഹെൽത്ത്ഇൻസ്പെക്ടർമാരായ പ്രവീൺ കട്ടാങ്ങൽ,
പ്രസൂൺ,
വിവിധ വിഭാഗങ്ങളിലുള്ള നേഴ്സുമാർ മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)