കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; മലപ്പുറത്ത്‌ അവധിയില്ലെന്ന് കളക്ടർ

MTV News 0
Share:
MTV News Kerala

കണ്ണൂർ: കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിലെ മിക്ക പ്രദേശങ്ങളിലും അതിശക്തമായ മഴ പെയ്തതിനാലും കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാലും കണ്ണൂർ ജില്ലയിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

കോളേജുകൾക്ക് നാളത്തെ അവധി ബാധകമല്ല. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല. നാളെ ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, മലപ്പുറം ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്ത വ്യാജമെന്നും മലപ്പുറം ജില്ലാ കളക്ടർ വ്യക്തമാക്കി. ജില്ലയിൽ നിലവിൽ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും കളക്ടർ പറഞ്ഞു.

കണ്ണൂരിന് പുറമെ ആലപ്പുഴ, പാലക്കാട്, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു. തിരുവല്ല താലൂക്കിലെ നെടുംപ്രയാർ എംടിഎൽപി സ്കൂളിനും മല്ലപ്പളളി താലൂക്കിലെ വെണ്ണിക്കുളം സെൻ്റ് ബഹനാൻസ് യുപി സ്കൂളിനും നാളെ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ ശക്തമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് വ്യാപക നാശമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലൈ 19-ന് സംസ്ഥാനത്ത് പുതിയ ന്യൂനമർദമെത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. വടക്കൻ കേരളത്തിലും ഇടുക്കിയിലും മഴ കനക്കും. കാറ്റ് ആഞ്ഞു വീശാൻ സാധ്യതയുണ്ടെന്നും അപകടകരമായ മരച്ചില്ലകൾ മുറിച്ചു മാറ്റണമെന്നും മന്ത്രി നിർദ്ദേശിച്ചു. തദ്ദേശസ്ഥാപനങ്ങൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Share:
MTV News Keralaകണ്ണൂർ: കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിലെ മിക്ക പ്രദേശങ്ങളിലും അതിശക്തമായ മഴ പെയ്തതിനാലും കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാലും കണ്ണൂർ ജില്ലയിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കോളേജുകൾക്ക് നാളത്തെ അവധി ബാധകമല്ല. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല. നാളെ ജില്ലയിൽ...കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; മലപ്പുറത്ത്‌ അവധിയില്ലെന്ന് കളക്ടർ