വയനാട് കല്‍പ്പറ്റ ബൈപ്പാസില്‍ മലവെള്ളപ്പാച്ചില്‍. പൊലിസും അഗ്നിരക്ഷാസേനയും പിന്നീട് ഗതാഗതം പുനസ്ഥാപിച്ചു. കോഴിക്കോട് കുറ്റ്യാടിയിലുണ്ടായ മിന്നല്‍ ചുഴലിയില്‍ ഒട്ടേറെ മരങ്ങള്‍ കടപുഴകി. ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ക്ക് ഇന്ന് അവധിയാണ്. വടക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞുവരികയാണ്.
മൈലാടിപാറയിലെ മലയില്‍ നിന്ന് തടയണപൊട്ടിയാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായതെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. 10 സെക്കന്‍ഡ് നീണ്ടുനിന്ന മിന്നല്‍ ചുഴലിയാണ് കുറ്റ്യാടി കോതോ,ട് മൊയ്്ലോത്ര ഭാഗങ്ങളിലെ ഭൂരിഭാഗം മരങ്ങളും കടപുഴകാന്‍ കാരണം. മരങ്ങള്‍ വീണ് വീടുകള്‍ക്കും കേടുപാട് പറ്റിയിട്ടുണ്ട്. പശുക്കടവില്‍ പുലര്‍ച്ചെ അതിതീവ്രമഴ ഉണ്ടായതിനെ തുടര്‍ന്ന് മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. മഴയുടെ ശക്തി കുറഞ്ഞെങ്കിലും മാവൂര്‍ അടക്കമുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി ഒഴിഞ്ഞിട്ടില്ല. നിലവില്‍ 60 പേര്‍ വിവിധ ദുരിതാശ്വാസ ക്യാംപുകളിലുണ്ട്. മലപ്പുറം പൊന്നാനി പാലപ്പെട്ടി ഭാഗങ്ങളിലെ അമ്പതിലേറെ വീടുകള്‍ വെള്ളക്കെട്ടിലാണ്. പാലക്കാടും കണ്ണൂരും ഇടവിട്ടുള്ള മഴ തുടരുകയാണ്.
© Copyright - MTV News Kerala 2021
View Comments (0)