പുക പരിശോധന കർശനമാക്കി എം. വി. ഡി

MTV News 0
Share:
MTV News Kerala

വാഹനങ്ങളുടെ പുകപരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്. പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ആദ്യ ഘട്ടത്തില്‍ 2000 രൂപയാണ് പിഴ. രണ്ടാംതവണ 10,000 രൂപയും. പാര്‍ക്കിങ്ങില്ലാത്തിടത്ത് വാഹനംനിര്‍ത്തിയിട്ടാല്‍ പോലും ആ കുറ്റത്തോടൊപ്പം എല്ലാസര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കണമെന്നാണ് പുതിയനിര്‍ദേശം.
ഈ നിര്‍ദേശപ്രകാരം ലൈസന്‍സ്, ഇന്‍ഷുറന്‍സ്, പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ്, രൂപമാറ്റം വരുത്തിയത്, കൂളിങ് ഫിലിംഒട്ടിച്ചത്, നമ്പര്‍ പ്ലേറ്റിലെ രൂപമാറ്റം തുടങ്ങി എല്ലാകാര്യങ്ങളും പരിശോധിക്കണം.

വാഹനത്തിന്റെ ഫോട്ടോസഹിതമാണ് കുറ്റപത്രം തയ്യാറാക്കേണ്ടതെന്നും മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശംനല്‍കി.

പോലീസ് സേനയെപ്പോലെ മോട്ടോര്‍വാഹനവകുപ്പ് ജീവനക്കാരും ഇനിമുതല്‍ വാഹനപരിശോധനയ്ക്കായി നിരത്തുകളിലുണ്ടാകും.പുക പരിേശാധനയ്ക്ക് ഊന്നല്‍നല്‍കിയാകും പ്രവര്‍ത്തനം. നിരത്തുകളിലുള്ള ഏറെവാഹനങ്ങള്‍ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റില്ലാത്തവയാണെന്ന് കണ്ടെത്തി

Share:
MTV News Keralaവാഹനങ്ങളുടെ പുകപരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്. പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ആദ്യ ഘട്ടത്തില്‍ 2000 രൂപയാണ് പിഴ. രണ്ടാംതവണ 10,000 രൂപയും. പാര്‍ക്കിങ്ങില്ലാത്തിടത്ത് വാഹനംനിര്‍ത്തിയിട്ടാല്‍ പോലും ആ കുറ്റത്തോടൊപ്പം എല്ലാസര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കണമെന്നാണ് പുതിയനിര്‍ദേശം.ഈ നിര്‍ദേശപ്രകാരം ലൈസന്‍സ്, ഇന്‍ഷുറന്‍സ്, പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ്, രൂപമാറ്റം വരുത്തിയത്, കൂളിങ് ഫിലിംഒട്ടിച്ചത്, നമ്പര്‍ പ്ലേറ്റിലെ രൂപമാറ്റം തുടങ്ങി എല്ലാകാര്യങ്ങളും പരിശോധിക്കണം. വാഹനത്തിന്റെ ഫോട്ടോസഹിതമാണ് കുറ്റപത്രം തയ്യാറാക്കേണ്ടതെന്നും മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശംനല്‍കി. പോലീസ് സേനയെപ്പോലെ മോട്ടോര്‍വാഹനവകുപ്പ് ജീവനക്കാരും ഇനിമുതല്‍ വാഹനപരിശോധനയ്ക്കായി...പുക പരിശോധന കർശനമാക്കി എം. വി. ഡി