കൊടിയത്തൂർ
കൊടിയത്തൂർ പി ടി എം ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളുടെ കർഷക ദിനം ആചരിച്ചു മട്ടുപ്പാവ് കൃഷിയിൽ നവീന പരീക്ഷണങ്ങൾ നടത്തി വിജയം കൈവരിച്ച പുത്തൻവീട്ടിൽ ഉബൈദിനെയാണ് ആദരിച്ചത്. കർഷക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ദിവ്യ ഷിബു , പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ പി ടി എ പ്രസിഡണ്ട് ഫസൽ ബാബു
പിടിഎ വൈസ് പ്രസിഡണ്ട് പുതുക്കുടി മജീദ് മാസ്റ്റർ, ശരീഫ് അമ്പലക്കണ്ടി,ജനപ്രതിനിധികൾ അധ്യാപകർ എൻഎസ്എസ് വളണ്ടിയർമാർ തുടങ്ങിയവർ സംബന്ധിച്ചു. ഇൻ്റീരിയർ ഡിസൈനറായ ഉബൈദ് കഴിഞ്ഞ ലോക്ഡൗൺ സമയത്താണ് കൃഷിയിലേക്ക് തിരിഞ്ഞത് . മട്ടുപ്പാവിൽകറിവേപ്പിലയിൽ തുടങ്ങിയ കൃഷി ഇന്ന് ചക്കയിൽ വരെ എത്തിനിൽക്കുന്നു. കൊടിയത്തൂരിലെ പഴയകാല കർഷകനും നിരവധി കാർഷിക പുരസ്കാരങ്ങൾകരസ്ഥമാക്കുകയും ചെയ്ത പിതാവിൽ നിന്നുമാണ് ഉബൈദിന് കൃഷിയിലേക്കുള്ള താൽപര്യം ജനിപ്പിച്ചത് ‘ യുവതലമുറയിൽ കൃഷിയോടുള്ള ആഭിമുഖ്യമുണ്ടാക്കുക കാർഷികവൃത്തിയിലെ നൂതന രീതികൾ വിദ്യാർത്ഥികൾ മനസ്സിലാക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
© Copyright - MTV News Kerala 2021
View Comments (0)