എംപോക്‌സ് ജാഗ്രതയിൽ കേരളം ; വിമാനത്താവളങ്ങളില്‍ നിരീക്ഷണസംഘം

MTV News 0
Share:
MTV News Kerala

ആഫ്രിക്കയിലടക്കമുള്ള ചില രാജ്യങ്ങളിൽ എംപോക്സ്‌ റിപ്പോർട്ടുചെയ്ത സാഹചര്യത്തിൽ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്. കേന്ദ്ര മാർഗനിർദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയർപോർട്ടുകളിലും നിരീക്ഷണ സംഘം പ്രവർത്തനം ആരംഭിച്ചു.
രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽനിന്ന്‌ വരുന്നവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായാൽ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യണം. 2022ൽ എംപോക്സ്‌ സ്ഥിരീകരിച്ചപ്പോൾ സംസ്ഥാനം സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രോസീജിയർ (എസ്ഒപി) പുറത്തിറക്കിയിരുന്നു. അതനുസരിച്ച്‌ ഐസൊലേഷൻ, സാമ്പിൾ കളക്ഷൻ, ചികിത്സ എന്നിവ ഉറപ്പാക്കി. എംപോക്സ്‌ രോഗലക്ഷണങ്ങളുമായി ആരെങ്കിലും എത്തിയാൽ സർക്കാർ, സ്വകാര്യ ആശുപത്രികൾ എസ്ഒപി കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

Share:
Tags:
MTV News Keralaആഫ്രിക്കയിലടക്കമുള്ള ചില രാജ്യങ്ങളിൽ എംപോക്സ്‌ റിപ്പോർട്ടുചെയ്ത സാഹചര്യത്തിൽ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്. കേന്ദ്ര മാർഗനിർദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയർപോർട്ടുകളിലും നിരീക്ഷണ സംഘം പ്രവർത്തനം ആരംഭിച്ചു. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽനിന്ന്‌ വരുന്നവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായാൽ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യണം. 2022ൽ എംപോക്സ്‌ സ്ഥിരീകരിച്ചപ്പോൾ സംസ്ഥാനം സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രോസീജിയർ (എസ്ഒപി) പുറത്തിറക്കിയിരുന്നു. അതനുസരിച്ച്‌ ഐസൊലേഷൻ, സാമ്പിൾ കളക്ഷൻ, ചികിത്സ എന്നിവ ഉറപ്പാക്കി. എംപോക്സ്‌ രോഗലക്ഷണങ്ങളുമായി ആരെങ്കിലും എത്തിയാൽ സർക്കാർ, സ്വകാര്യ...എംപോക്‌സ് ജാഗ്രതയിൽ കേരളം ; വിമാനത്താവളങ്ങളില്‍ നിരീക്ഷണസംഘം