‘രാജിവെച്ചത് എനിക്കെതിരെ ലൈംഗിക ആരോപണമുയര്‍ന്നതിനാല്‍’; കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് നടന്‍ സിദ്ദിഖ്
അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്റെ ഔദ്യോഗികമായ രാജി നടന്‍ മോഹന്‍ലാലിന് നല്‍കിയെന്ന് നടന്‍ സിദ്ദിഖ്. തനിക്കെതിരെ നടി ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.
തനിക്കെതിരായ ആരോപണത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ലെന്നു സിദ്ദിഖ് പറഞ്ഞു. തനിക്കെതിരായ ആരോപണം ഗൗരവമുള്ളതാണെന്നും, അത് സംഘടനയ്ക്ക് മോശമാണെന്നുമാണ് മോഹന്‍ലാലിന് നല്‍കിയ രാജിക്കത്തില്‍ സിദ്ദിഖ് പറഞ്ഞത്.
‘എനിക്കെതിരെ വന്നിരിക്കുന്ന ആരോപണങ്ങൾ താങ്കളുടെ ശ്രദ്ധയിൽപെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തിൽ ‘അമ്മ’ യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഞാൻ സ്വമേധയാ രാജി വെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളുന്നു’ എന്നാണ് രാജി കത്തിൽ സിദ്ദിഖ് പറഞ്ഞിരിക്കുന്നത്.
ഈ രാജിക്കത്ത് സിദ്ദിഖ് അമ്മയുടെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ടിട്ടുണ്ട്. 2016 ല്‍ സിദ്ദിഖ് തന്നെ പീഡിപ്പിച്ചുവെന്ന് യുവ നടി ഉയര്‍ത്തിയ ആരോപണത്തിന് പിന്നാലെ നടന്‍ സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവെക്കുകയായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിദ്ദിഖ് അമ്മയ്ക്ക് വേണ്ടി പ്രതികരണം നടത്തി രണ്ട് ദിവസത്തിനുള്ളിലാണ് അദ്ദേഹം രാജിവച്ച് പുറത്തുപോയത്.
‘പ്ലസ് ടൂ കഴിഞ്ഞ സമയത്താണ് തനിക്ക് മോശം അനുഭവം ഉണ്ടാകുന്നത്. ഫേസ്ബുക്കില്‍ മെസ്സേജുകള്‍ അയച്ചു. സിനിമയുടെ ഡിസ്‌കേഷ്‌ന് എത്തിയതായിരുന്നു ഞാന്‍. 21 വയസ്സ് ഉള്ളപ്പോഴാണ് സംഭവം. മോളെ എന്ന് വിളിച്ചായിരുന്നു ആദ്യ സമീപനം. സിദ്ദിഖിന്റെ ഭാഗത്ത് നിന്ന് അബ്യൂസ് ഉണ്ടായി. ഡിസ്‌കഷ്‌ന് വന്നപ്പോള്‍ സെക്ഷ്വലി അബ്യൂസ് ചെയ്തു. ഇപ്പൊള്‍ കാണുന്ന മുഖമല്ല അയാളുടേത്. അയാള്‍ അടിക്കുകയും ഇടിക്കുകയും ചെയ്തു.
കടുത്ത മാനസിക സംഘര്‍ഷത്തിലൂടെ കടന്ന് പോയി. അതിക്രമം നടന്നതിന് ശേഷം സിദ്ദിഖ് ഒന്നും സംഭവിക്കാത്ത മട്ടില്‍ എന്റെ മുന്നില്‍ നിന്നു. സ്ഥിരം സംഭവമാണ് എന്ന നിലയില്‍ എല്ലാവരും പ്രതികരിച്ചു. എല്ലാവരും അറിഞ്ഞുകൊണ്ട് ചെയ്യുന്നതുപോലെയാണ് തോന്നിയത്’- രേവതി സമ്പത്ത് പറഞ്ഞു.
© Copyright - MTV News Kerala 2021
View Comments (0)