റോഡരികിൽ മാലിന്യം തള്ളി ; 5000 രൂപ പിഴയിട്ട് പഞ്ചായത്ത്‌

MTV News 0
Share:
MTV News Kerala

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 14 ൽ ചുള്ളിക്കാപറമ്പ് അരീക്കോട് റോഡിന് വലത് വശം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിഞ്ഞതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ റിനിൽ സ്ഥലത്തെത്തി പരിശോധന നടത്തിയതിന്റെ ഫലമായി ചുള്ളിക്കാ പറമ്പിലുള്ള ഒരു സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങളാണ് തള്ളിയത് എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ സ്ഥാപന ഉടമക്ക് 5000 രൂപ പിഴ ചുമത്തുകയുണ്ടായി. മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെയും കത്തിക്കുന്നവർക്കെതിരെയും കർശന നടപടികൾ എടുത്തു കൊണ്ടാണ് പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും മുന്നോട്ടു പോകുന്നത്.

Share:
MTV News Keralaകൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 14 ൽ ചുള്ളിക്കാപറമ്പ് അരീക്കോട് റോഡിന് വലത് വശം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിഞ്ഞതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ റിനിൽ സ്ഥലത്തെത്തി പരിശോധന നടത്തിയതിന്റെ ഫലമായി ചുള്ളിക്കാ പറമ്പിലുള്ള ഒരു സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങളാണ് തള്ളിയത് എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ സ്ഥാപന ഉടമക്ക് 5000 രൂപ പിഴ ചുമത്തുകയുണ്ടായി. മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെയും കത്തിക്കുന്നവർക്കെതിരെയും കർശന നടപടികൾ എടുത്തു കൊണ്ടാണ് പഞ്ചായത്ത്...റോഡരികിൽ മാലിന്യം തള്ളി ; 5000 രൂപ പിഴയിട്ട് പഞ്ചായത്ത്‌