എൻഐടി പരിസരത്ത് സ്ഥാപിച്ച 33 കെ വി സബ്സ്റ്റേഷൻ മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.

MTV News 0
Share:
MTV News Kerala

കട്ടാങ്ങൽ:ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ എൻഐടി പരിസരത്ത് സ്ഥാപിച്ച 33 കെ.വി സബ്സ്റ്റേഷന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിച്ചു. പി.ടി.എ റഹീം എംഎൽഎ അധ്യക്ഷനായി.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിട്ടു നൽകിയ 50 സെന്റ് സ്ഥലത്താണ് 8 കോടി രൂപ ചെലവിൽ പുതിയ സബ്സ്റ്റേഷൻ നിർമ്മിച്ചത്. എൻഐടിയുടെ ആഭ്യന്തര വൈദ്യുതി ആവശ്യകത നിറവേറ്റുന്നതോടൊപ്പം പരിസര പ്രദേശങ്ങളിലെ വൈദ്യുതി വിതരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ സബ് സ്റ്റേഷൻ സ്ഥാപിച്ചിട്ടുള്ളത്. കെഎസ്ഇബി ചുമതലയിൽ പ്രവൃത്തി ആരംഭിച്ച് കേവലം 327 ദിവസങ്ങൾക്കകമണ് ഈ സബ്സ്റ്റേഷന്റെ പ്രവൃത്തി പൂർത്തീകരിച്ചത്. എൻ.ഐ.ടി, ചാത്തമംഗലം, കട്ടാങ്ങൽ, മലയമ്മ, ചൂലൂർ പ്രദേശങ്ങളിലുള്ള പതിനായിരത്തോളം വരുന്ന ഉപഭോക്താക്കൾക്ക് കാര്യക്ഷമമായും ഇടതടവില്ലാതെയും വൈദ്യുതി വിതരണം നടത്താൻ സംസ്ഥാന സർക്കാരിന്റെ നാലാം നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയ ഈ പദ്ധതിയിലൂടെ സാധ്യമാവും.

എൻഐടി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഓളിക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി ശിവദാസൻ നായർ, മുംതാസ് ഹമീദ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.ടി അബ്ദുറഹിമാൻ, സബിത സുരേഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ യുഗേഷ് ബാബു, ചുലൂർ നാരായണൻ, ഇ.പി മുഹമ്മദ് ജസീൽ, പി വേലായുധൻ, ബാലകൃഷ്ണൻ കൊയിലേരി, കെ.കെ അബൂബക്കർ, അബൂബക്കർ ഹാജി, മംഗലഞ്ചേരി ശിവദാസൻ എന്നിവർ സംസാരിച്ചു.

കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ആർ ലേഖാറാണി റിപ്പോർട്ട് അവതരിപ്പിച്ചു. ട്രാൻസ്മിഷൻ നോർത്ത് ചീഫ് എൻജിനീയർ എസ് ശിവദാസ് സ്വാഗതവും ട്രാൻസ്മിഷൻ ഡിവിഷൻ എക്സി. എൻജിനീയർ എം സാജു നന്ദിയും പറഞ്ഞു.

Share:
MTV News Keralaകട്ടാങ്ങൽ:ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ എൻഐടി പരിസരത്ത് സ്ഥാപിച്ച 33 കെ.വി സബ്സ്റ്റേഷന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിച്ചു. പി.ടി.എ റഹീം എംഎൽഎ അധ്യക്ഷനായി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിട്ടു നൽകിയ 50 സെന്റ് സ്ഥലത്താണ് 8 കോടി രൂപ ചെലവിൽ പുതിയ സബ്സ്റ്റേഷൻ നിർമ്മിച്ചത്. എൻഐടിയുടെ ആഭ്യന്തര വൈദ്യുതി ആവശ്യകത നിറവേറ്റുന്നതോടൊപ്പം പരിസര പ്രദേശങ്ങളിലെ വൈദ്യുതി വിതരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ സബ് സ്റ്റേഷൻ...എൻഐടി പരിസരത്ത് സ്ഥാപിച്ച 33 കെ വി സബ്സ്റ്റേഷൻ മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.