ക്ഷീര കർഷകർക്ക് സ്വാന്തനമേകി കുന്ദമംഗലം ബ്ലോക്ക് ക്ഷീര വികസന വകുപ്പ്

MTV News 0
Share:
MTV News Kerala

പന്നിക്കോട് :- കുന്നമംഗലം ബ്ലോക്ക് ക്ഷീര വികസന വകുപ്പിന്റെയും, പന്നിക്കോട് ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകർക്ക് വേണ്ടി *കർഷക മൈത്രി* (കർഷക സമ്പർക്ക) പരിപാടി സംഘടിപ്പിച്ചു. സമൂഹത്തിൽ ഏറ്റവും കൂടുതൽ പ്രയാസങ്ങളും പ്രതിസന്ധികളും നേരിടുന്ന മേഖലയാണ് ക്ഷീര കർഷക മേഖല. അവർക്ക് സർക്കാർ ആനുകൂല്യങ്ങളെയും പദ്ധതികളെയും കുറിച്ച് വിശദീകരിക്കുവാനും നടപ്പിലാക്കുന്നതിനും വേണ്ടിയുള്ള പദ്ധതിയാണ് കർഷകമൈത്രി.ഈ പരിപാടിയുടെ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് മെമ്പർ രജീഷ് കെ നിർവഹിച്ചു. ചടങ്ങിന് സംഘം പ്രസിഡണ്ട് ജാഫർ ടി കെ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി വെറ്റിനറി ഡോക്ടർ നബീൽ മുഹമ്മദ് സംബന്ധിച്ചു.
ക്ഷീര വികസന വകുപ്പ് ഇൻസ്റ്റക്ട്ടർ സെറീന ഒ യു കർഷകർക്ക് ക്ലാസെടുത്തു. പരിപാടിക്ക്
സുബ്രഹ്മണ്യൻ പി, ഖദീജ, സി കെ, സുനിത വി. ലേഖ രവീന്ദ്രൻ കെ എന്നിവർ നേതൃത്വം നൽകി.