സാധാരണക്കാര്‍ക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി; പാചകവാതകത്തിന് വില കൂട്ടി.
സാധാരണക്കാര്‍ക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി, പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 39 രൂപ കൂട്ടി. വില കൂട്ടിയതോടെ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില ദില്ലിയില്‍ 1691.50 രൂപയായി വര്‍ധിച്ചു.
പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. കഴിഞ്ഞ ജൂലൈ 1 ന് എണ്ണക്കമ്പനികള്‍ വാണിജ്യ സിലിണ്ടര്‍ വില 30 രൂപ കുറച്ചിരുന്നു. വിലയില്‍ മാറ്റമില്ലാത്ത 14 കിലോ ഗാര്‍ഹിക പാചകവാതകത്തിന് ദില്ലിയില്‍ 803 രൂപയാണ്. കൊല്‍ക്കത്തയില്‍ 829 രൂപയും മുംബൈയില്‍ 802.5 രൂപയും, ചെന്നൈയില്‍ 918.5 രൂപയുമാണ് നിലവിലെ വില.
രാജ്യാന്തര എണ്ണവില, നികുതി നയങ്ങള്‍, ചോദന-വിതരണ മാറ്റങ്ങള്‍ തുടങ്ങിയവയാണ് എണ്ണക്കമ്പനികളുടെ വില നിശ്ചയിക്കല്‍ നടപടികളുമാണ് വിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണം. എങ്കിലും ഇപ്പോഴത്തെ വില വര്‍ധനവിന്‍റെ യഥാര്‍ഥ കാരണം വ്യക്തമല്ല.
© Copyright - MTV News Kerala 2021
View Comments (0)