സിനിമയിൽ ഒരു ശക്തികേന്ദ്രവുമില്ല; ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നു’; ആദ്യമായി പ്രതികരിച്ച് മമ്മൂട്ടി

MTV News 0
Share:
MTV News Kerala

സത്യസന്ധമായി അന്വേഷിക്കട്ടെയെന്നും ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെയെന്നും നടൻ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും തുടര്‍ന്ന് സിനിമ രംഗത്തുണ്ടായ വിവാദങ്ങളിലും ആദ്യമായി പ്രതികരിച്ച് നടൻ മമ്മൂട്ടി. സിനിമയിൽ ഒരു ശക്തികേന്ദ്രവുമില്ലെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണക്കുന്നതായും താരം ഫേസ്ബുക്കിൽ കുറിച്ചു.

മലയാള സിനിമാരംഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം എന്നു പറഞ്ഞാണ് താരത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. ഔദ്യോഗിക പ്രതികരണങ്ങൾക്ക് കാത്തുനിന്നതിനാലാണ് തന്‍റെ പ്രതികരണം വൈകിയത്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചർച്ചക്കിടയാക്കുമെന്നും കുറിപ്പിൽ പറയുന്നു.

Share:
Tags:
MTV News Keralaസത്യസന്ധമായി അന്വേഷിക്കട്ടെയെന്നും ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെയെന്നും നടൻ കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും തുടര്‍ന്ന് സിനിമ രംഗത്തുണ്ടായ വിവാദങ്ങളിലും ആദ്യമായി പ്രതികരിച്ച് നടൻ മമ്മൂട്ടി. സിനിമയിൽ ഒരു ശക്തികേന്ദ്രവുമില്ലെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണക്കുന്നതായും താരം ഫേസ്ബുക്കിൽ കുറിച്ചു. മലയാള സിനിമാരംഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം എന്നു പറഞ്ഞാണ് താരത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. ഔദ്യോഗിക പ്രതികരണങ്ങൾക്ക് കാത്തുനിന്നതിനാലാണ് തന്‍റെ പ്രതികരണം...സിനിമയിൽ ഒരു ശക്തികേന്ദ്രവുമില്ല; ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നു’; ആദ്യമായി പ്രതികരിച്ച് മമ്മൂട്ടി