
യുവേഫ നേഷൻസ് ലീഗ് 2024-25 ഇലെ ആദ്യ മത്സരത്തിൽ ബോസ്നിയയെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഡച്ച് പട തോല്പിച്ചത്. 13-ആം മിനിറ്റിൽ സിർകെ നേടിയ ഗോളിലൂടെ നെതർലൻഡ്‌സ് മുന്നിലെത്തി. 27-ആം മിനിറ്റിൽ ഡെമിറോവിസിലൂടെ ബോസ്നിയ തിരിച്ചടിച്ചെങ്കിലും ആദ്യ പകുതിയുടെ അവസാന നിമിഷം നെതർലാന്ഡ്സ് വീണ്ടും ലക്‌ഷ്യം കണ്ടു. രണ്ടാം പകുതിയിൽ ഗാക്പോയും വെഘോര്സ്റ്റും ലീഡ് ഉയർത്തി. ടെസ്‌കോയിലൂടെ ബോസ്നിയ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും ഇഞ്ചുറി ടൈമിൽ സിമോണ്സ് നേടിയ ഗോളിൽ ഡച്ച് പട വിജയം ഉറപ്പിച്ചു
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)