കെ പി മൊയ്തീൻകുട്ടി കൊണ്ടോട്ടിപ്പറമ്പൻ അന്തരിച്ചു

MTV News 0
Share:
MTV News Kerala

തിരുവമ്പാടി (കോഴിക്കോട്): ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുൻ വൈസ്പ്രസിഡൻ്റുമായ കെ പി മൊയ്തീൻ കുട്ടി ഹാജി കൊണ്ടോട്ടിപ്പറമ്പൻ (93) അന്തരിച്ചു.

ഖബറടക്കം ഇന്ന് (10-09-2024-ചൊവ്വ) വൈകുന്നേരം 04-30 ന് പൂളപ്പൊയിൽ ജുമാമസ്ജിദിൽ.

മുസ്ലിംലീഗ് കോഴിക്കോട് താലൂക്ക് പ്രവർത്തക സമിതി അംഗം, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം, തിരുവമ്പാടി സഹകരണ ബാങ്ക് ഡയറക്ടർ, തിരുവമ്പാടി പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ്‌, എസ് ടി യു തിരുവമ്പാടി എസ്റ്റേറ്റ് യൂണിറ്റ് പ്രസിഡന്റ്‌ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.