പുതിയ ഐഫോണുകള്‍ എത്തിയതോടെ ഐഒഎസ് 18 ഒഎസ് അപ്‌ഡേറ്റിനായുള്ള കാത്തിരിപ്പിലാണ് ഐഫോണ്‍ ഉപഭോക്താക്കള്‍. ആപ്പിള്‍ ഇന്റലിജന്‍സ് ഉള്‍പ്പടെ പുതിയ ഫീച്ചറുകളുമായാണ് ഐഒഎസ് 18 എത്തുന്നത്. യൂസര്‍ ഇന്റര്‍ഫേയ്‌സില്‍ പ്രകടമായ മാറ്റങ്ങളും ഉണ്ട്. ഐഫോണ്‍ 15 പ്രോ മാത്രമാണ് ആപ്പിള്‍ ഇന്റലിജന്‍സ് ലഭിക്കുന്ന നിലവില്‍ ഉപയോഗത്തിലുള്ള ഐഫോണ്‍. മറ്റുള്ള പഴയ മോഡലുകളില്‍ പുതിയ ഒഎസ് ലഭിക്കുമെങ്കിലും ആപ്പിള്‍ ഇന്റലിജന്‍സ് ഉണ്ടാവില്ല.
ജൂണില്‍ നടന്ന ആപ്പിളിന്റെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് ഐഒഎസ് 18 ഔദ്യോഗികമായി അവതരിപ്പിച്ചത്. ഹോം സ്‌ക്രീന്‍ ക്രമീകരിക്കുന്ന രീതിയിലും, കണ്‍ട്രോള്‍ സെന്ററിന്റെ കസ്റ്റമൈസേഷനിലും ഉള്‍പ്പടെ വിവിധ മാറ്റങ്ങള്‍ പുതിയ ഒഎസിലുണ്ട്.
ഐഒഎസ് 18 അപ്‌ഡേറ്റ് എപ്പോള്‍ പുറത്തിറക്കും
പുതിയ ഐഫോണുകള്‍ക്കൊപ്പമാണ് എല്ലാവര്‍ഷവും ഐഒഎസ് 18 സ്റ്റേബിള്‍ വേര്‍ഷന്‍ അവതരിപ്പിക്കുക. ഇത്തവണയും ആപ്പിള്‍ പതിവ് തെറ്റിച്ചിട്ടില്ല. സെപ്റ്റംബര്‍ 20 നാണ് ഐഫോണ്‍ 16 സീരീസ് വില്‍പനയ്‌ക്കെത്തുന്നത്. എന്നാല്‍ അതിന് മുമ്പ് സെപ്റ്റംബര്‍ 16 ന് പുതിയ ഐഒഎസ് 18 അപ്‌ഡേറ്റ് ഐഫോണുകളിലെത്തും.
താഴെ പറയുന്ന പട്ടികയിലുള്ള ഐഫോണുകളിലെല്ലാം ഐഒഎസ് 18 ലഭിക്കും.
ഐഫോണ്‍ 15
ഐഫോണ്‍ 15 പ്ലസ്
ഐഫോണ്‍ 15 പ്രോ
ഐഫോണ്‍ 15 പ്രോ മാക്സ്
ഐഫോണ്‍ 14
ഐഫോണ്‍ 14 പ്ലസ്
ഐഫോണ്‍ 14 പ്രോ
ഐഫോണ്‍ 14 പ്രോ മാക്സ്
ഐഫോണ്‍ 13
ഐഫോണ്‍ 13 മിനി
ഐഫോണ്‍ 13 പ്രോ
ഐഫോണ്‍ 13 പ്രോ മാക്സ്
ഐഫോണ്‍ 12
ഐഫോണ്‍ 12 മിനി
ഐഫോണ്‍ 12 പ്രോ
ഐഫോണ്‍ 12 പ്രോ മാക്സ്
ഐഫോണ്‍ 11
ഐഫോണ്‍ 11 പ്രോ
ഐഫോണ്‍ 11 പ്രോ മാക്സ്
ഐഫോണ്‍ ടെന്‍ എസ്
ഐഫോണ്‍ ടെന്‍ എസ് മാക്സ്
ഐഫോണ്‍ ടെന്‍ ആര്‍
ഐഫോണ്‍ എസ്ഇ (രണ്ടാം തലമുറ)
ഐഫോണ്‍ എസ്ഇ (മൂന്നാം തലമുറ)
© Copyright - MTV News Kerala 2021
View Comments (0)