പടനിലത്ത് സ്കൂട്ടർ ബസ്സിലിടിച്ച് സ്കൂട്ടർ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്കേറ്റു.

MTV News 0
Share:
MTV News Kerala

മാവൂർ : വയനാട് കോഴിക്കോട് ദേശീയപാതയിൽ കുന്ദമംഗലത്തിന് സമീപം പടനിലത്ത് സ്കൂട്ടർ ബസ്സിലിടിച്ച് സ്കൂട്ടർ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്കേറ്റു.
കളരിക്കണ്ടി സ്വദേശികളായ അബിൻ ലാൽ ,
വൈഷ്ണവ് ,
ദാർമിക്,എന്നിവർക്കാണ് പരിക്കേറ്റത്.
ഉച്ചക്ക് രണ്ടുമണിക്കാണ് അപകടം സംഭവിച്ചത്.
കോഴിക്കോട് നിന്നും കൊടുവള്ളിയിലേക്ക് പോകുന്ന സ്വകാര്യ ബസും
കൊടുവള്ളി ഭാഗത്ത് നിന്നും കുന്ദമംഗലത്തേക്ക് വരികയായിരുന്ന സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്.
തെറ്റായ ദിശയിൽ വന്ന സ്കൂട്ടർ ബസിനു മുന്നിലേക്ക് പെട്ടെന്ന് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു
എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രക്കാരായ മൂന്നുപേരും റോഡിലേക്ക് തെറിച്ചുവീണു.
പരിക്കേറ്റ മൂന്നുപേരെയും ഓടിയെത്തിയ പരിസരത്തുണ്ടായിരുന്നവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
പരിക്കേറ്റ മൂന്നുപേരിൽ ഒരാൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.