ഓണക്കാലം ‘പൊന്നിൻ’ കാലം; കുതിച്ച് സ്വര്‍ണവില

MTV News 0
Share:

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും വർദ്ധന. പവന് 320 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിൻ്റെ ഇന്നത്തെ വില 54,920 രൂപയായി. ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6865 രൂപയാണ്.

കഴിഞ്ഞ ദിവസം സ്വർണവില ആയിരം രൂപയോളമായിരുന്നു വർധിച്ചത്. ഇതോടെ സ്വർണ്ണത്തിന്റെ വില 54,600 രൂപ ആയി. ഈ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ സ്വര്‍ണവില 53,360 രൂപയില്‍ എത്തിയിരുന്നു. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയും. തുടര്‍ന്ന് സ്വർണ വില ഓരോ ദിവസവും പടിപടിയായി ഉയരുകയായിരുന്നു.

ഈ മാസത്തെ റെക്കോർഡ് വിലവര്‍ധനയാണ് ഇന്നത്തേത് . കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെയാണ് സ്വര്‍ണവില ഉയരാന്‍ തുടങ്ങിയത്.