
മാവൂർ: രാജ്യത്തിൻ്റെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായി പ്രസ്സ് ഫോറം മാവൂരിൻ്റെ ആഭിമുഖ്യത്തിൽ വിപുലമായ ചടങ്ങുകൾ സംഘടിപ്പിച്ചു.
ആഘോഷത്തിൻ്റെ ഭാഗമായി ഗാന്ധിയൻ ആദർശത്തിലൂടെ ഒരു തലമുറക്കാകെ പ്രചോദനമായ മാവൂരിലെ ഇ.എൻ. ദേവകി ടീച്ചറെ ആദരിച്ചു. തൊണ്ണൂറിൻ്റെ നിറവിലെത്തിയ ടീച്ചറുടെ വസതിയിലെത്തിയാണ് മാവൂർ പ്രസ്സ്ഫോറം അംഗങ്ങൾ ആദരമർപ്പിച്ചത്.
പ്രസ്സ്ഫോറം പ്രസിഡണ്ട് കെ.പി അബ്ദുൽ ലത്തീഫ്, മാവൂർ പ്രസ്സ്ക്ലബ് പ്രസിഡണ്ട് ലത്തീഫ് കുറ്റിക്കുളം എന്നിവർ ചേർന്ന് ടീച്ചറെ പൊന്നാടയണിയിച്ചു. ചടങ്ങിൽ എം. ഉസ്മാൻ, ഗിരീഷ് പി.കെ, ഷമീർ പാഴൂർ തുടങ്ങിയവർ സംബന്ധിച്ചു
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)