ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു

MTV News 0
Share:
MTV News Kerala

കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയിൽപ്പെട്ട മണാശ്ശേരി-പുൽപ്പറമ്പ്,കൊടിയത്തൂർ -ചുള്ളിക്കാപറമ്പ് റോഡ് നവീകരണവുമായി ബന്ധപെട്ട് കുന്നുമ്മൽ മുതൽ ചുള്ളിക്കാപറമ്പ് വരെയുള്ള ഭാഗത്തു സബ്ഗ്രേഡ് പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു.

ചുള്ളിക്കാപറമ്പ് ഭാഗത്തു നിന്നും കൊടിയത്തൂർ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ ചുള്ളിക്കാപറമ്പ്-പന്നിക്കോട്-കാരകുറ്റി കൊടിയത്തൂർ വഴിയും കൊടിയത്തൂർ ഭാഗത്തു നിന്ന് ചുള്ളിക്കാപറമ്പ് ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കൊടിയത്തൂർ – കാരകുറ്റി -പന്നിക്കോട്-ചുള്ളിക്കാപറമ്പ് വഴിയും പോവേണ്ടതാണ് എന്ന് കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്മെൻറ് യൂണിറ്റ്, കോഴിക്കോട് വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Share:
Tags:
MTV News Keralaകോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയിൽപ്പെട്ട മണാശ്ശേരി-പുൽപ്പറമ്പ്,കൊടിയത്തൂർ -ചുള്ളിക്കാപറമ്പ് റോഡ് നവീകരണവുമായി ബന്ധപെട്ട് കുന്നുമ്മൽ മുതൽ ചുള്ളിക്കാപറമ്പ് വരെയുള്ള ഭാഗത്തു സബ്ഗ്രേഡ് പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു. ചുള്ളിക്കാപറമ്പ് ഭാഗത്തു നിന്നും കൊടിയത്തൂർ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ ചുള്ളിക്കാപറമ്പ്-പന്നിക്കോട്-കാരകുറ്റി കൊടിയത്തൂർ വഴിയും കൊടിയത്തൂർ ഭാഗത്തു നിന്ന് ചുള്ളിക്കാപറമ്പ് ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കൊടിയത്തൂർ – കാരകുറ്റി -പന്നിക്കോട്-ചുള്ളിക്കാപറമ്പ് വഴിയും പോവേണ്ടതാണ് എന്ന് കേരള റോഡ് ഫണ്ട് ബോർഡ്...ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു