ഉപേക്ഷിച്ച ഉപഭോക്താക്കളെല്ലാം മടങ്ങിയെത്തിയേക്കും, രാജ്യത്ത് മറ്റാർക്കുമില്ലാത്ത പ്ലാനുമായി ബിഎസ് എൻഎൽ
തിരുവനന്തപുരം: വീട്ടിൽ വൈഫൈ കണക്ഷനുണ്ടെങ്കിൽ രാജ്യത്ത് എവിടെ പോയാലും അതിൽ നിന്നുള്ള ഇന്റർനെറ്റ് ഉപയോഗിക്കാവുന്ന സംവിധാനത്തിന് ബി.എസ്.എൻ.എൽ തുടക്കമിട്ടു. ‘സർവ്വത്ര” വൈഫൈ എന്ന പേരിലുള്ള ഈ സാദ്ധ്യത നിലവിൽ രാജ്യത്ത് മറ്റൊരു ഇന്റർനെറ്റ്,മൊബൈൽ ഫോൺ ദാതാവിനുമില്ല. ഇതിന്റെ ട്രയൽ തുടങ്ങി. ആദ്യമായി നടപ്പാക്കുന്നത് ഡൽഹിയിലും കേരളത്തിലും മുംബയിലുമായിരിക്കും.
നിലവിൽ വൈ ഫൈ കണക്ഷൻ എടുത്തിട്ടുണ്ടെങ്കിൽ അത് വീട്ടിനുള്ളിലെ ഉപകരണങ്ങളിൽ മാത്രമാണ് ഉപയോഗിക്കാനാവുക. അതിനാണ് ബി.എസ്.എൻ.എൽ മാറ്റം വരുത്തുന്നത്. ഇന്റർനെറ്റ്,മൊബൈൽ ഫോൺ വിപണിയിൽ തിരിച്ചടി നേരിട്ടതോടെയാണ് പുതിയ പദ്ധതി ആവിഷ്കരിക്കാൻ ബി.എസ്.എൻ.എൽ നിർബന്ധിതമായത്.
4ജി ഇല്ലാത്തതിനാൽ കഴിഞ്ഞ വർഷം മാത്രം 180ലക്ഷം ഉപഭോക്താക്കളാണ് ബി.എസ്.എൻ.എല്ലിനെ ഉപേക്ഷിച്ചത്. ഈ വർഷം ഇതുവരെ 23.54ലക്ഷം പേർ വിട്ടുപോയി. ഈ സാഹചര്യത്തിലാണ് 4ജി സേവനം വ്യാപിപ്പിക്കാനും 5ജി.സേവനം തുടങ്ങാനുമുള്ള മുന്നാെരുക്കം നടത്തുന്നത്. പുതുതായി സ്ഥാപിക്കുന്ന 4 ജി ടവറുകളിൽ 5ജി സേവനം തുടങ്ങുമ്പോൾ ആവശ്യമായ സംവിധാനങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 4ജി സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ 1000 ടവറുകൾകൂടി സ്ഥാപിക്കും. 6000കോടി രൂപ ചെലവിൽ രാജ്യത്താകെ ഒരുലക്ഷം പുതിയ ടവറുകൾ ഈ വർഷം സ്ഥാപിക്കാനും പദ്ധതിയുണ്ട്. ബി.എസ്.എൻ.എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ റോബർട്ട് ജെ. രവിയാണ് ‘സർവ്വത്ര’ എന്ന ആശയം ആവിഷ്കരിച്ചത്.
© Copyright - MTV News Kerala 2021
View Comments (0)