കുന്ദമംഗലത്ത് ജ്വല്ലറി ഷോറൂമിൽ തീപിടുത്തം

MTV News 0
Share:

കുന്ദമംഗലം:ജ്വല്ലറി ഷോറൂമിൽ തീപിടുത്തം. കുന്ദമംഗലം കോടതിയുടെ കവാടത്തിന് സമീപത്ത് പ്രവർത്തിക്കുന്ന ഫെല്ല ജ്വല്ലറിയുടെ ഒന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. കടയുടെ ഇന്റീരിയർ ഉൾപ്പെടെയുള്ള ഭാഗങ്ങളാണ് ഭാഗികമായി കത്തി നശിച്ചത്.

പുലർച്ചെ ഒരു മണിയോടെ കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിൽ നിന്ന് രണ്ടു യൂണിറ്റും മുക്കം ഫയർ
സ്റ്റേഷനിൽ നിന്ന് ഒരു യൂണിറ്റും എത്തിയാണ് തീ അണച്ചത്.