ചെറുവാടി: സമസ്ത കേരള മദ്റസ മാനേജ്മെൻറ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ബിസ്മാർട്ട് പദ്ധതിയുടെ ഭാഗമായി ചെറുവാടി റെയ്ഞ്ചിലെ മുഴുവൻ മദ്റസ പരിധികളിലും ഒന്നാംഘട്ട മാനേജ്മെൻറ് ശില്പശാല സമാപിച്ചു. പന്നിക്കോട് ഹിദായത്ത് സിബിയാൻ മദ്റസയിൽ നടന്ന സമാപന പരിപാടി ഗഫൂർ ഫൈസി ഉദ്ഘാടനം ചെയ്തു. ബീ സ്മാർട്ട് ജില്ലാ കോഡിനേറ്റർ സി.എ ഷുക്കൂർ മാസ്റ്റർ അധ്യക്ഷനായി. എൻറെ മദ്റസ എൻറെ ഉത്തരവാദിത്വം എന്ന വിഷയത്തെ അധികരിച്ച് റിസോഴ്സ് പേഴ്സൺ കെ.എം.എ റഹ്മാൻ ചെറൂപ്പ ക്ലാസ് എടുത്തു. ഷൗക്കത്ത് പന്നിക്കോട്, യൂസഫ്, സി ടി അബ്ദുൽ മജീദ്, ശരീഫ് അമ്പലക്കണ്ടി, മൊയ്തീൻ പുത്തലത്ത്, സ്വാദിഖ് ചെറുവാടി, എപിസി മുഹമ്മദ്, ഷംസുദ്ദീൻ ആനപ്പാറ, എൻ പി മഹബൂബ് സംസാരിച്ചു. ടി കെ അബൂബക്കർ, മോയിൻകുട്ടി കുളങ്ങര, പിടി സലാം, എ പി ജസീം, അസീൽ, അഷറഫ് സംബന്ധിച്ചു. കൈത്തുട്ടി പുറായ്, കൊടിയത്തൂർ, ചെറുവാടി, തേനങ്ങാ പറമ്പ്, കാരാളിപ്പറമ്പ്
പഴംപറമ്പ്,
ഗോതമ്പുറോഡ്,
ചുള്ളിക്കപറമ്പ്,
ചാത്ത പറമ്പ് എന്നിവിടങ്ങളിൽ എല്ലാം ഒന്നാംഘട്ട ശില്പശാല പൂർത്തിയായി.
© Copyright - MTV News Kerala 2021
View Comments (0)