മുക്കം പി സി ജംഗ്‌ഷനിൽ വാഹന അപകടത്തെ തുടർന്ന് ഇനോവ കാറിന് തീപിടിച്ചു.

MTV News 0
Share:

കോഴിക്കോട്:മുക്കം പി സി ജംഗ്‌ഷനിൽ വാഹന അപകടത്തെ തുടർന്ന്
ഇനോവ കാറിന് തീപിടിച്ചു.
അരീക്കോട് ഭാഗത്തുനിന്നും മുക്കത്തേക്ക് വന്ന ഇന്നോവ കാറിനാണ് തീപിടിച്ചത്.
ഇന്നു പുലർച്ചെ അഞ്ചേ മുപ്പതിനാണ് സംഭവം നടന്നത്.
പി.സി. ജംക്ഷനിൽ വെച്ച് കാർ നിർത്തിയിട്ട പിക്കപ്പ് വാനിൽ ഇടിച്ചാണ് തീപിടിച്ചത്.
പിക്കപ്പ് വാനിൽകാർ ഇടിച്ചതോടെ കാറിന്റെ മുൻവശത്ത് ആദ്യം തീ പിടിച്ചു.ഇതോടെ കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ പുറത്തേക്ക് ഇറങ്ങിയോടി.
മുക്കം മാങ്ങാപ്പൊയിൽ സ്വദേശിയുടേതാണ് കത്തിയ ഇനോവ കാർ.
അപകടം സംഭവിച്ച ഉടനെ കാറ് യാത്രക്കാർക്ക് പുറത്തേക്ക് ഇറങ്ങി മാറാൻ സാധിച്ചത് വലിയ അപകടമാണ് ഒഴിവാക്കിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ
മുക്കം ഫയർഉദ്യോഗസ്ഥർ ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം തീ അണച്ചു.