വിശ്വ കായികോത്സവത്തിന് വര്‍ണോജ്ജ്വല തുടക്കം.

MTV News 0
Share:
MTV News Kerala

ടോക്യോ | ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ജപ്പാന്‍ തലസ്ഥാനമായ ടോക്യോയില്‍ ഉജ്ജ്വല തുടക്കം.11,000 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ടോക്കിയോ നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 4.30നാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് സമാരംഭമായത്. കൊവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കാണികള്‍ക്ക് നിയന്ത്രണമുണ്ടെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ നേതാക്കള്‍ ഉദ്ഘാടന ചടങ്ങിന് സാക്ഷിയാകാനെത്തി.

കൊവിഡ് നിയന്ത്രണമുള്ളതിനാല്‍ 22 കായിക താരങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്. വനിതാ ബോക്സിംഗ് താരം മേരി കോമും, പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗുമാണ് ഇന്ത്യന്‍ സംഘത്തെ നയിച്ചത്.

ബോക്സിംഗില്‍ നിന്ന് എട്ടു പേരും ടേബിള്‍ ടെന്നിസ്, സെയ്ലിംഗ് എന്നിവയില്‍ നിന്ന് നാലുതാരങ്ങള്‍ വീതവും റോവിംഗില്‍ നിന്ന് രണ്ടുപേരും ഹോക്കി, ജിംനാസ്റ്റിക്സ്, ഫെന്‍സിംഗ്, സ്വിമ്മിംഗ് എന്നിവയില്‍ നിന്ന് ഓരോരുത്തരും ഇന്ത്യയെ പ്രതിനിധീകരിച്ച് മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നു.

കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി വലിയ മെഡല്‍ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ സംഘം ജപ്പാനിലെത്തിയിരിക്കുന്നത്. ബാഡ്മിന്റണ്‍, അമ്പെയ്ത്ത്, ഷൂട്ടിംഗ്, ഗുസ്തി തുടങ്ങിയ വിഭാഗങ്ങളില്‍ ഇത്തവണ മെഡല്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ ലോക റാങ്കിംഗില്‍ ആറാം സ്ഥാനത്തുള്ള ഹോക്കി സംഘവും മികച്ച പ്രകടനം കാഴ്ചവക്കുമെന്നാണ് കരുതുന്നത്.

Share:
MTV News Keralaടോക്യോ | ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ജപ്പാന്‍ തലസ്ഥാനമായ ടോക്യോയില്‍ ഉജ്ജ്വല തുടക്കം.11,000 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ടോക്കിയോ നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 4.30നാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് സമാരംഭമായത്. കൊവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കാണികള്‍ക്ക് നിയന്ത്രണമുണ്ടെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ നേതാക്കള്‍ ഉദ്ഘാടന ചടങ്ങിന് സാക്ഷിയാകാനെത്തി. കൊവിഡ് നിയന്ത്രണമുള്ളതിനാല്‍ 22 കായിക താരങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്. വനിതാ ബോക്സിംഗ് താരം...വിശ്വ കായികോത്സവത്തിന് വര്‍ണോജ്ജ്വല തുടക്കം.