
സിപിഐ ഇനി ദേശീയ പാര്‍ട്ടിയല്ല, എന്‍സിപിക്കും തൃണമൂലിനും തിരിച്ചടി; ആം ആദ്മി ദേശീയ പാര്‍ട്ടി
സി പി ഐ അടക്കം മൂന്ന് പാര്‍ട്ടികള്‍ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായി. തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍ സി പി എന്നിവക്കാണ് ദേശീയ പാര്‍ട്ടി എന്ന പദവി നഷ്ടമായത്. അതേസമയം ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി എന്ന പദവി ലഭിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. ദല്‍ഹി, പഞ്ചാബ്, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയായി അംഗീകരിക്കപ്പെട്ടതോടെയാണ് ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചിരിക്കുന്നത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)