രോഗിയുമായി പോയ ആംബുലൻസ് സ്കൂട്ടറിലിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം.

MTV News 0
Share:
MTV News Kerala

തിരുവനന്തപുരം മംഗലപുരം ദേശീയപാതയിൽ ആംബുലൻസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികർ മരിച്ചു. ആറ്റിങ്ങൽ ഊരൂപൊയ്ക അഖില ഭവനിൽ അനിൽകുമാർ (51) ശാസ്തവട്ടം ചോതിയിൽ രമ (47) എന്നിവരാണ് മരിച്ചത്. മംഗലപുരത്ത് ദേശീയ പാതയിൽ തോന്നയ്ക്കൽ എ ജെ കോളേജിന് സമീപത്ത് വെച്ചാണ് ആംബുലൻസ് ഇടിച്ച് അപകടമുണ്ടായത്. ഇന്നലെ രാത്രി പത്തിന് വർക്കലയിൽ നിന്ന് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസാണ് സ്കൂട്ടറിലിടിച്ചത്.”