കക്കാടംപൊയിലിൽ നടന്ന അപകടത്തിൽ എരഞ്ഞിമാവ് സ്വദേശി മരണപ്പെട്ടു

MTV News 0
Share:
MTV News Kerala

കൊടിയത്തൂർ: മലപ്പുറം കോഴിക്കോട് ജില്ലാ അതിർത്തിയായ കക്കാടംപൊയിൽ  കോനൂർ കണ്ടി മരത്തോട് റോഡിൽ ഇന്ന് പുലർച്ചെ സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു . കൊടിയത്തൂർ പഞ്ചായത്തിലെ കുളങ്ങര സ്വദേശിയും പഴയ കാല ഗോൾകീപ്പറും കൂടിയായ കുഴിഞ്ഞോടി അബ്ദുൽ സലാം എന്നയാളാണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ) മയ്യത്ത് വൈകുന്നേരം 3 മണിയോടെ വീട്ടിൽ എത്തും 6 മണിക്ക് നിസ്കാരം മുള്ളൻ മടക്കൽ ജുമാമസ്ജിദിൽ.