സൗദിയിലെ അൽഹസ്സയിൽ വാഹനപകടത്തിൽ കോഴിക്കോട് സ്വദേശി  മരിച്ചു

MTV News 0
Share:

സൗദി: സൗദിയിലെ അൽഹസ്സയിൽ വാഹനപകടത്തിൽ മലയാളി മരിച്ചു. കോഴിക്കോട് പേരാമ്പ്ര നടുവണ്ണൂർ സ്വദേശി നോക്യോട്ട് അബ്ദുൽ നാസറാണ് മരിച്ചത്. അൽഹസ്സ ഉത്ത്മാനിയയിൽ വെച്ചായിരുന്നു അപകടം. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം ടയർ പൊട്ടി മറിയുകയായിരുന്നു. അപകട സ്ഥലത്തുവെച്ചുതന്നെ നാസർ മരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

മൂന്ന് പതിറ്റാണ്ടിലേറെയായി നാസർ സൗദിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയാണ്. ഉമ്മയുൾപ്പെടുന്ന നാസറിന്റെ  കുടുംബം ഇപ്പോൾ സന്ദർശന വിസയിൽ സൗദിയിലുണ്ട്. കുടുംബം കഴിഞ്ഞ ദിവസം ഉംറ നിർവഹിക്കാൻ സൗദിയിൽ എത്തിയതായിരുന്നു.