കോഴിക്കോട് കൊടിയത്തൂരിൽ സ്ക്കൂൾ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ചു

MTV News 0
Share:
MTV News Kerala

കോഴിക്കോട് : കൊടിയത്തൂരിൽ സ്ക്കൂൾ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ചു. കൊടിയത്തൂർ പിടിഎം ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥി പാഴൂർ സ്വദേശി മുഹമ്മദ്ബാഹിഷ്(14) ആണ് മരിച്ചത്.

ബസ് പിന്നോട്ടെടുക്കുമ്പോൾ കുട്ടിയെ ബസ് ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ മെഡിക്കൽ കോളേജിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂൾ യുത്ത് ഫെസ്റ്റിവൽ കഴിഞ്ഞു തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് സംഭവം.