നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂട്ടർ യാത്രികന് സാരമായി പരുക്ക് ,നിർത്തിയിട്ട ബൈക്കിലും ഇടിച്ചു.

MTV News 0
Share:
MTV News Kerala

താമരശേരി : കൊയിലാണ്ടി സംസ്ഥാനപാതയിൽ തച്ചംപൊയിൽ അങ്ങാടിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് സാരമായി പരുക്കേറ്റു.

സി.പി.എം പ്രാദേശിക നേതാവും, നീതി സ്റ്റോർ നടത്തിപ്പുകാരനുമായ തച്ചംപൊയിൽ എടച്ചേരി ശിവരാമനാണ് പരുക്കേറ്റത്.

ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


താമരശേരി ഭാഗത്തുനിന്ന് പൂനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് തെറ്റായ ദിശയിൽ എത്തിയാണ് സ്കൂട്ടറിലും, റോഡരികിൽ നിർത്തിയിട്ട ബൈക്കിലും ഇടിച്ചത്. ഇന്ന് വൈകുന്നേരം 4.30 നായിരുന്നു  അപകടം.