ദുബൈ | യാത്രാ നിയന്ത്രണത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന യുഎഇ നിവാസികളില്‍ നിന്ന് പണം തട്ടിയെടുക്കാനായി യുഎഇ എംബസിയുടെ പേരില്‍ നിര്‍മിച്ച വ്യാജ വെബ്സൈറ്റിനെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചു. കേരളത്തില്‍ കുടുങ്ങിക്കിടക്കുന്ന ചില പ്രവാസികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇത് പുറത്തുവന്നത്.
വ്യാജ വെബ്സൈറ്റ് ഒരു ‘.in’ ഡൊമെയ്ന്‍ [uaeembassy.in] എന്ന പേരിലായിരുന്നു. ഇന്ത്യയിലെ യുഎഇ എംബസിയുടെ യഥാര്‍ത്ഥ വെബ്സൈറ്റില്‍ ‘.ae’ ഡൊമെയ്ന്‍ ആണ് ഉപയോഗിക്കുന്നത്.
‘.ഇന്‍’ ഡൊമെയ്ന്‍ ഉപയോഗിക്കുന്ന വെബ്സൈറ്റ് വ്യാജമാണെന്ന് യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഇനി ഇന്ത്യയിലും യുഎഇയിലും ഈ സൈറ്റ് ആക്സസ് ചെയ്യാന്‍ കഴിയില്ല.
യുഎഇയിലേക്ക് മടങ്ങുന്നതിന് പ്രത്യേക അനുമതി തേടിയ പ്രവാസികളെ ലക്ഷ്യമിട്ട് ആണ് ഈ സൈറ്റ് നിര്‍മിച്ചത്.
© Copyright - MTV News Kerala 2021
View Comments (0)