അഹമ്മദാബാദ് സ്ഫോടനക്കേസ് വിധി;ഷിബിലിയും ഷാദുലിയും നിരപരാധികളെന്ന് പിതാവ്.
സംഭവം നടക്കുന്നതിന് നാല് മാസം മുമ്പ് ഇരുവരും അറസ്റ്റിലായിരുന്നു. ജയിലില്‍ കിടക്കുന്ന സമയത്താണ് സ്ഫോടനം നടന്നത്.
കോട്ടയം | അഹമ്മദാബാദ് സ്ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളികളായ ഷിബിലിയും ഷാദുലിയും നിരപരാധികളാണെന്ന് പിതാവ് അബ്ദുല്‍ കരീം. വിധി തീര്‍ത്തും അവിശ്വസനീയമാണെന്നും അദ്ദേഹം പ്രതികരിച്ചു. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കും. നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അബ്ദുല്‍ കരീം പറഞ്ഞു.
കേസില്‍ മക്കളെ വെറുതെ വിടുമെന്നായിരുന്നു പ്രതീക്ഷ. സംഭവം നടക്കുന്നതിന് നാല് മാസം മുമ്പ് ഇരുവരും അറസ്റ്റിലായിരുന്നു. ജയിലില്‍ കിടക്കുന്ന സമയത്താണ് സ്ഫോടനം നടന്നത്. ഈ കേസിലെ മറ്റ് പ്രതികളുമായി അവര്‍ക്ക് ബന്ധമില്ലെന്നും അബ്ദുല്‍ കരീം പറഞ്ഞു.
ഈരാറ്റുപേട്ട പീടിക്കല് ഷാദുലി, സഹോദരന് ഷിബിലി, കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീന് എന്നിവര്‍ക്കാണ് അഹമ്മദാബാദ് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. വാഗമണ്‍, പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ ശിക്ഷിക്കപ്പെട്ടവരാണ് ഷിബിലിയും ഷാദുലിയും. ആലുവ കുഞ്ഞാനിക്കര സ്വദേശി മുഹമ്മദ് അന്‍സാരി, മംഗലാപുരം നിവാസിയും മലയാളിയുമായ നൗഷാദ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇവര്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

ബോംബുകള്‍ക്കുള്ള ചിപ്പുകള്‍ തയാറാക്കി നല്‍കിയതാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട ഷറഫുദ്ദീനു മേല്‍ ആരോപിക്കപ്പെട്ട കുറ്റം. കൂട്ടുപ്രതിയും ഇയാളുടെ ബന്ധുവുമായ അബ്ദുല്‍ റഹ്മാന് കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഷറഫുദ്ദീന്റെ പിതാവ് ഇ ടി സൈനുദ്ദീന്‍, അബ്ദുല്‍ സത്താര്‍, സുഹൈബ് പൊട്ടുമണിക്കല്‍ എന്നീ മൂന്ന് മലയാളികള്‍ കൂടി പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും ഇവരെ കോടതി കുറ്റവിമുക്തരാക്കി. പാനായിക്കുളം തീവ്രവാദ പരിശീലന ക്യാമ്പില്‍ പങ്കെടുത്ത കേസില്‍ പ്രതിയാണ് മുഹമ്മദ് അന്‍സാരി. 2013-ല്‍ സബര്‍മതി ജയിലില്‍ തുരങ്കമുണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച കേസിലും ഷിബിലി പ്രതിയാണ്.
© Copyright - MTV News Kerala 2021
View Comments (0)