സംസ്ഥാന ബജറ്റിലൂടെ എഐ സിറ്റി എന്ന ആശയം യാഥാർത്ഥ്യമാക്കാനുള്ള നീക്കത്തിലാണ് തെലങ്കാന. ഹൈദരാബാദിനെ പുതുതായി അധികാരമേറ്റ കോൺഗ്രസ് സർക്കാരാണ് ഇന്ത്യയുടെ ‘എഐ തലസ്ഥാനം’ ആക്കുന്നതിനായുള്ള പദ്ധതികളുമായി മുന്നോട്ടുപോകുന്നത്. ഏകദേശം 100 ഏക്കർ സ്ഥലത്താകും രേവന്ത് റെഡ്ഡി സർക്കാര്‍ സ്വപ്ന പദ്ധതി സ്ഥാപിക്കുക.
സംസ്ഥാന ഗവർണർ തമിഴിസൈ സൗന്ദർരാജനാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനമായ വ്യാഴാഴ്ച നിയമസഭയുടെയും കൗൺസിലിന്റെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെ സർക്കാരിന്റെ നയം വ്യക്തമാക്കിയത്.
ഗവർണർ നയപ്രഖ്യാപനത്തിൽ ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്ത് 100 ഏക്കർ ഭൂമി ഏറ്റെടുത്ത് എ ഐ സിറ്റി സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങിയെന്നും വ്യക്തമാക്കി. സംസ്ഥാനവ്യാപകമായി ഡിജിറ്റൽ സാക്ഷരതാ പരിപാടികൾ നടപ്പാക്കുമെന്നും, ഇന്‍റർനെറ്റ് അടിസ്ഥാന അവകാശമാക്കുമെന്നും വ്യാഴാഴ്ച നടന്ന നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ തമിഴിസൈ സൗന്ദർരാജൻ പ്രഖ്യാപിച്ചിരുന്നു
© Copyright - MTV News Kerala 2021
View Comments (0)