‘സീതയും അക്ബറും’ ഒരു കൂട്ടില്‍; സിംഹങ്ങളെ മാറ്റാന്‍ ആവശ്യപ്പെട്ട് വിഎച്ച്പി
സീതാ എന്ന പേരുള്ള സിംഹത്തെ അക്ബര്‍ എന്ന പേരുള്ള സിംഹത്തിനൊപ്പം ഒരേ കൂട്ടില്‍ ഇട്ടതിനെതിരെ കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ച് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). സിലിഗുരി സഫാരി പാര്‍ക്കിലെത്തിച്ച സീത–അക്ബര്‍ എന്നീ സിംഹങ്ങളെ ഒന്നിച്ചിടാനുള്ള പശ്ചിമ ബംഗാൾ വനം വകുപ്പിന്‍റെ തീരുമാനത്തിനെതിരെയാണ് ഹര്‍ജി. ഹൈന്ദവ വിശ്വാസങ്ങള്‍ക്ക് എതിരാണ് ഇതെന്ന് ഹര്‍ജിയില്‍ പറയുന്നു.
സംസ്ഥാന വനം വകുപ്പാണ് സിംഹങ്ങൾക്ക് പേരുകൾ നൽകിയതെന്നും ‘സീത’യെ ‘അക്ബറിനൊപ്പം’ ജോടിയാക്കുന്നത് അനാദരവാണെന്നുമാണ് വിഎച്ച്പിയുടെ വാദം. സിംഹത്തിന്‍റെ പേര് മാറ്റണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ത്രിപുരയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും അടുത്തിടെ എത്തിച്ചതാണ് സിംഹങ്ങളെന്നും പുതിയതായി പേരുകള്‍ ഇട്ടില്ലെന്നും സിലിഗുരി സഫാരി പാര്‍ക്ക് അധികൃതര്‍ അറിയിച്ചു.
വിശ്വഹിന്ദു പരിഷത്തിന്‍റെ ബംഗാൾ വിഭാഗമാണ് ഹര്‍ജിയുമായി ഫെബ്രുവരി 16ന് ജൽപായ്ഗുരിയിലെ കൽക്കട്ട ഹൈക്കോടതിയുടെ സർക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്. സംസ്ഥാനത്തെ വനം വകുപ്പ് അധികൃതരെയും ബംഗാളിലെ സഫാരി പാർക്ക് ഡയറക്ടറെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. കേസ് ഫെബ്രുവരി 20ന് പരിഗണിക്കും.
© Copyright - MTV News Kerala 2021
View Comments (0)