
ഇനി കിടിലന്‍ ഓഫറുകളുടെ കാലം ; ആമസോണ്‍ പ്രൈം ഡേ വില്‍പനമേളയുടെ തീയതി പ്രഖ്യാപിച്ചു
ആമസോണിന്റെ ഈ വര്‍ഷത്തെ പ്രൈം ഡേ വില്‍പനമേള ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ജൂലൈ 20 ശനിയാഴ്ച അര്‍ധരാത്രി 12നാണ് സെയിലിന് തുടക്കമാവുക. ആമസോണ്‍ പ്രൈം ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ് രണ്ടുദിനം നീണ്ടുനില്‍ക്കുന്ന വില്‍പനമേള. വിവിധ വിഭാഗങ്ങളിലായി വന്‍ വിലക്കിഴിവാണുണ്ടാകുക.
ആകര്‍ഷകമായ ഓഫറുകള്‍ക്കൊപ്പം ആമസോണ്‍ എക്കോ ഉപകരണങ്ങള്‍ ഉള്‍പ്പടെ വിലക്കുറവില്‍ ലഭ്യമാക്കുന്നതാണ് മേള. ഇന്ത്യന്‍ ബ്രാന്‍ഡുകളും വിദേശ ബ്രാന്‍ഡുകളും ഉള്‍പ്പെടെയുള്ള മേളയില്‍ ഇന്‍റര്‍, സാംസങ്, വണ്‍പ്ലസ്, ഓണര്‍, സോണി,ഐഖൂ, അസുസ് ഉള്‍പടെ 450ലേറെയുള്ള ബ്രാന്‍ഡുകള്‍ വില്‍പനയ്‌ക്കെത്തും. ഇഎംഐ പ്ലാനുകളും ലഭ്യമാവും. എസ്ബിഐ, ഐസിഐസിഐ ബാങ്ക് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ ഇടപാടുകളില്‍ നിന്നും വിലക്കിഴിവുണ്ടാകും. 10 ശതമാനമാണ് കിഴിവ്.
പുറമെ, ആമസോണ്‍ ഐസിഐസിഐ ക്രെഡിറ്റ്കാര്‍ഡ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത് ഇരട്ടിമധുരമാണ്. 2,500 രൂപവരെ വെല്‍ക്കം റിവാര്‍ഡായും പ്രൈം ഉപഭോക്താക്കള്‍ക്ക് 300 രൂപ കാഷ്ബാക്കായും 2,200 രൂപവരെ റിവാര്‍ഡുകളും ലഭിക്കുമെന്നുമാണ് കമ്പനി അറിയിച്ചത്. ഓഫറുകള്‍ 30 ദിവസത്തെ സൗജന്യ ട്രയല്‍ എടുത്തവര്‍ക്കും ലഭിക്കും. ആമസോണ്‍ പ്രൈം അംഗത്വത്തിന് മാസം 299 രൂപയാണ്. മൂന്ന് മാസം 599 രൂപയും ഒരു വര്‍ഷത്തേക്ക് 1,499 രൂപയുമാണ്.
© Copyright - MTV News Kerala 2021
View Comments (0)