വന്‍ കുഴല്‍പ്പണ വേട്ട; കാറിന്റെ രഹസ്യ അറയില്‍ നാലര കോടി താമരശ്ശേരി സ്വദേശികൾ അറസ്റ്റിൽ.

MTV News 0
Share:

മലപ്പുറം: പുതുവര്‍ഷ ദിനത്തില്‍ സംസ്ഥാനത്തെ ഞെട്ടിച്ച് വന്‍ കുഴല്‍പ്പണ വേട്ട. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തിന് അടുത്ത വച്ചാണ് കാറില്‍ കടത്തിയ പണം പോലീസ് പിടിച്ചത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. കാറിന്റെ മുന്‍ സീറ്റുകള്‍ക്ക് താഴെ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു പണം. നാലര കോടി രൂപയുണ്ടെന്ന് പോലീസ് അറിയിച്ചു.

കോഴിക്കോട് താമരശേരിയിലെ ഫഹദ്, അനീസ് എന്നിവരാണ് അറസ്റ്റിലായത്. കര്‍ണാടകയില്‍ നിന്നാണ് ഇവര്‍ പണം കൊണ്ടുവന്നത്. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള കാറിലായിരുന്നു കുഴല്‍പ്പണ കടത്ത്. രേഖയില്ലാതെയാണ് പണം കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കൊണ്ടുതന്നെ ഒളിപ്പിച്ച പണം പോലീസ് പുറത്തെടുപ്പിച്ചു. കെട്ടുകളായി തരംമാറ്റിയ നിലയിലായിരുന്നു പണം. കൂടുതല്‍ 500 രൂപയുടെ നോട്ടുകെട്ടുകളാണ്.