ഇന്ത്യൻ സിനിമയുടെ നൂറ്റിപ്പത്താം വാർഷികം ആഘോഷിച്ചു

MTV News 0
Share:
MTV News Kerala

കോഴിക്കോട്: മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സിനിമയുടെ നൂറ്റിപ്പത്താം വാർഷികാഘോഷം മുൻകേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നിർമ്മാതാവ് പ്രഭാകരൻ നറുകര അധ്യക്ഷത വഹിച്ചു. ചലച്ചിത്ര നിർമ്മാതാവ് പി.വി.ഗംഗാധരൻ, സംവിധായകൻ പ്രേംചന്ദ്, നടി കുട്ട്യേടത്തി വിലാസിനി, മലയാള ചലച്ചിത്ര സൗഹൃദവേദി ജനറൽ കൺവീനർ റഹിം പൂവാട്ടുപറമ്പ്, ഗിരീഷ് പെരുവയൽ എന്നിവർ പ്രസംഗിച്ചു. രാജാഹരിശ്ചന്ദ്ര അവാർഡ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമ്മാനിച്ചു.
ചലച്ചിത്ര ടെലിവിഷൻ സംഗീത നാടക കലാ സാഹിത്യ മാധ്യമ മേഖലകളിലെ 20 വനിതകളെ ആദരിച്ചു.

ചലച്ചിത്ര നിർമ്മാതാക്കളായ ഷെനുഗ, ഷെർഗ, ഷെഗ്ന, നടിമാരായ സാവിത്രി ശ്രീധരൻ, കബനി, ഇന്ദിര, തിരക്കഥാകൃത്തുക്കളായ ദീദി ദാമോദരൻ, ഇന്ദുമേനോൻ, ഫോക്ക്ലോർ അക്കാദമി ജേതാവ് സുലൈഖ ബഷീർ, ഡോക്യുമെന്ററി സംവിധായിക ഹേമ എസ്‌ ചന്ദ്രേടത്ത്, മനോരമ ന്യൂസ് കറസ്പോണ്ടന്റ് മിഥില ബാലൻ, മീഡിയ വൺ റിപ്പോർട്ടർ കെ.കെ.ഷിദ, ചന്ദ്രിക സബ് എഡിറ്റർ ഫസ്ന ഫാത്തിമ, റേഡിയോ മാംഗോ ആർജെ ലിഷ്ണ, പി.കെ.ശാരദ, പ്രബിജ ബൈജു, ബിന്ദു നായർ, നിഷ പുളിയോത്ത്, ഗായിക യദുനന്ദ എന്നിവരെയാണ് ആദരിച്ചത്.